ലോംഗ് ഐലന്‍ഡില്‍ നിന്നു മലയാളി വിദ്യാര്‍ഥിനിയെ കാണാതായി

img
ന്യു ഹൈഡ് പാര്‍ക്ക്, ന്യു യോര്‍ക്ക്: ന്യു ഹൈഡ് പാര്‍ക്കില്‍ താമസിക്കുന്ന തോമസ് ഇ. മാത്യുവിന്റെ പുത്രി ബെറ്റി മാത്യുവിനെ (21) വ്യാഴാചച രാവിലെ മുതല്‍ കാണാതായതായി. കുടുംബം നാസോ പോലീസില്‍ പരാതി നല്കി.
മന്‍ഹാട്ടന്‍ കോളജില്‍ മൂന്നാം വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിനിയാണ്. ബുധനാഴ്ച രാത്രി വീട്ടില്‍ പ്രാര്‍ഥനക്കു ശേഷം 11 മണിയൊടെ ഉറങ്ങാന്‍ കിടന്നതാണ്. രാവിലെ 6.41-നുള്ള ട്രയിനില്‍ പോകേണ്ടതായിരുന്നു. എന്നാല്‍ പോകുന്നതായി കാണത്തതിനെ തുടര്‍ന്ന് മുറിയില്‍ചെന്നു നോക്കുമ്പോള്‍ കാണാനില്ലായിരുന്നു.
വൈകാതെ തന്നെ പോലീസില്‍ പരാതി നല്കി.
വ്യാഴാഴ്ച വൈകിട്ട് ബെറ്റിയുടെ ഫോണ്‍ മന്‍ഹാട്ടനില്‍ സൊക്കൊറ പാര്‍ക്കില്‍ നിന്നു മറ്റൊരാള്‍ക്ക് കിട്ടി.
പോലീസില്‍ അത് ഏല്പിക്കാന്‍ കുടുംബാംഗങ്ങള്‍ പറഞ്ഞ പ്രകാരം അയാളത് പോലീസില്‍ എല്പിച്ചു. അവിടെ നിന്ന് അത് തോമസ് മാത്യു പോയി വാങ്ങി.
മൂന്നാം വര്‍ഷ പരീക്ഷയിലെ മാര്‍ക്കിന്റെ പേരില്‍ കുട്ടി അല്പം വിഷമത്തിലായിരുന്നുവത്രെ
കുട്ടിയെ കണ്ടെത്താന്‍ ഫോമാ അംഗങ്ങള്‍ സജീവമായി രംഗത്തുണ്ടെന്നു പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, തോമസ് ടി. ഉമ്മന്‍ എന്നിവര്‍ അറിയിച്ചു
ബന്ധപ്പെടുക: 516-233-0694

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.