ഇന്‍ഡോനേഷ്യയില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെ ചാവേറാക്രമണം: ആറു മരണം
ജക്കാർത്ത: ഇന്തോനേഷ്യയിലെ സുരാബായയിൽ ക്രിസ്ത്യൻ പള്ളികൾക്കു നേരെ ചാവേറാക്രമണം. ഇന്ന് രാവിലെ കുർബാനയ്ക്കിടെയാണ് സംഭവം. മൂന്ന് പള്ളികളിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയാരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം.
പത്തുമിനിറ്റിനിടെ മൂന്നിടങ്ങിടങ്ങളിലായ നടന്ന ആക്രമണം രാവിലെ 7.30ഓടെയാണ് ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ചാവേറുകളാണ് ആക്രമണത്തിനു പിന്നിലെന്ന് ഇന്തോനേഷ്യൻ അധികൃതരാണ് വ്യക്തമാക്കിയത്.



- Advertisement -