മ്യുൻസ്റ്റർ നഗരത്തിൽ വാഹനം പാഞ്ഞു കയറി നിരവധി പേർ കൊല്ലപ്പെട്ടു

മ്യുൻസ്റ്റർ: പാശ്ചാത്യ ജർമ്മനിയിലെ മ്യുൻസ്റ്റർ നഗരത്തിൽ നിരവധി കാൽനട  യാത്രക്കാർ വാഹനം പാഞ്ഞു കയറി കൊല്ലപ്പെട്ടതായി ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു.

വാഹനത്തിന്റെ ഡ്രൈവർ ആത്മഹത്യ ചെയ്തതായാണ് പോലീസ് പറയുന്നത്. സംഭവത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റു. സംഭവം നടന്നത് പഴയ പട്ടണത്തിൽ കെയ്പ്പേർക്കൽ പ്രതിമയ്ക്കടുത്താണ്. ചിലർ വളരെ ഗുരുതരമായ സ്ഥിതിയിലാണ്. സംഭവ സ്ഥലത്തിന്റെ നിയത്രണം പൊലീസ് ഏറ്റെടുത്തിട്ടുണ്ട്. സ്ഥലത്തെ സിറ്റി സെന്റർ ജനങ്ങളോട് ഒഴിഞ്ഞു പോകുവാൻ ആവശ്യപ്പെട്ടു.

കെയ്‌പെൺകെറിൽ പ്രതിമയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന ഒരു റെസ്റ്റോറന്റ് അവിടെയുണ്ട്, അതിന്റെ ഇരിപ്പിടങ്ങൾ തെരുവിൽ ചിതറി കിടക്കുന്നതായുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. അപകടത്തിന്റെ കാരണം അന്വേഷിച്ചു വരുന്നു

2016 ഡിസംബറിൽ ജർമൻ തലസ്ഥാനമായ ബർലിനിൽ ക്രിസ്തുമസ് മാർക്കറ്റിലോയ്ക്കു ലോറി പാഞ്ഞു കയറി 12 പേർ കൊല്ലപ്പെട്ടിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.