ക്രൈസ്തവ ദമ്പതികളെ ചുട്ടെരിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു
ലാഹോർ: മതനിന്ദാക്കുറ്റം ആരോപിച്ച് ക്രൈസ്തവ ദമ്പതികളെ ഇഷ്ടികച്ചൂളയിലെറിഞ്ഞു ചുട്ടെരിച്ച കേസിലെ 20 പ്രതികളെ ലാഹോറിലെ ഭീകരവിരുദ്ധ കോടതി വെറുതെ വിട്ടു.
പ്രതികൾക്ക് എതിരേയുള്ള ആരോപണം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനായിട്ടില്ലെന്നു കോടതി വിധിയിൽ പറയുന്നു.
ലാഹോർ പ്രാന്തത്തിലെ കോട് രാധാകിഷൻ മേഖലയിലെ ഇഷ്ടികക്കളത്തിലെ ജീവനക്കാരായിരുന്ന ഷഹസാദ് മസീഹിനെയും ഗർഭിണിയായ ഭാര്യ ഷാമയെയും ആയിരത്തോളം വരുന്ന ജനക്കൂട്ടം ആക്രമിക്കുകയും തുടർന്നു ചുട്ടുകൊല്ലുകയുമായിരുന്നുവെന്നാണ് കേസ്. 2014ലാണു കേസിനാസ്പദമായ സംഭവം നടന്നത്. ഒരു പ്രാദേശിക മതനേതാവാണ് ദമ്പതികൾക്ക് എതിരേ ജനക്കൂട്ടത്തെ ഇളക്കിവിട്ടത്.
പാക്കിസ്ഥാനിൽ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം വളരെ ക്രൂരമായ ആക്രമണങ്ങളിലൂടെ കടന്നുപോകുന്നത്. മിക്ക സംഭവങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറില്ല