ഐ.പി.സി. ഖത്തർ റീജിയൻ കൺവൻഷൻ; ഒരുക്കങ്ങൾ പൂർത്തിയായി
ദോഹ: ഖത്തറിലുഉള്ള ഐ.പി.സി സഭകളുടെ സംയുക്ത കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഏപ്രിൽ 4 മുതൽ 6 വരെ അബുഹമൂർ ഐ.ഡി.സി.സി. കോംപ്ലക്സിലുള്ള ടെന്റിൽ വച്ചാണ് കൺവൻഷൻ നടത്തപ്പെടുന്നത്. പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ ജയിംസ് ജോർജ് മുഖ്യ പ്രഭാഷണം നടത്തും. നാലും അഞ്ചും തിയതികളിൽ വൈകിട്ട് 7 മുതൽ 9.30 വരെ രാത്രി യോഗങ്ങളും, ആറാം തിയതി
വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 12.00 വരെ സംയുക്ത സഭായോഗവും കർത്തൃമേശയും നടക്കും. ഗാനശുശ്രൂഷകൾക്കു ഐ.പി.സി ഖത്തർ റീജിയൻ ഗായക സംഘം നേതൃത്വം നൽകും.
ഐ.പി.സി. ഖത്തർ റീജിയൻ കൺവൻഷന് ക്രൈസ്തവ എഴുത്തുപുര ദോഹ ചാപ്റ്ററിന്റെ ആശംസകൾ!






- Advertisement -