ദോഹയിൽ ഇനി പള്ളിയിൽ പോകാം കർവാ ബസ്സിൽ

ദോഹാ: സ്വന്തമായി വാഹനം ഇല്ലാത്ത ആളുകൾക്ക് പള്ളിയിൽ പോകുവാൻ കൂടുതൽ സ്വകര്യപ്രദമാകും വിധം ദോഹ പൊതു ഗതാഗത വകുപ്പ് പുതിയ ബസ്സ് സർവ്വീസ് ആരംഭിച്ചു.

പുതുതായി ആരംഭിച്ച കർവാ ബസ്സിൽ ഏഷ്യൻ ടൗൺ, ബർവാ സിറ്റി, മത്താർ ഗതീം, നജ്മ, തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവർക്ക് കൂടുതൽ പ്രെയോജനം ലഭിക്കും. പുതിയ സർവീസിനെ വളരെ പ്രതീക്ഷയോടെ ആണ് യാത്രക്കാർ കാണുന്നത്. വെള്ളിയാഴ്ചകളിൽ ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന റിലീജിയസ് കോംപ്ലക്സ് മേഖലയിലേക്ക് മേല്പറഞ്ഞ സ്ഥലങ്ങളിൽ നിന്നും സർവീസ് ഉണ്ടായിരിക്കും. വെള്ളിയാഴ്ച ദിവസം പുലർച്ചെ 4 മണി മുതൽ രാത്രി 11 മണി വരെ 20 മിനിറ്റ് ഉടവിട്ട് കർവാ മെയിൻ ഡിപ്പോയിൽ നിന്ന് ബസ്സ് നമ്പർ 737 ആണ് സർവീസ് നടത്തുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like