ലേഖനം: നെഗറ്റീവ് വൈറസുകൾ | ബിൻസി ലിവിംഗ്സ്റ്റൺ

അസാദ്ധ്യതകളെ പെരുപ്പിച്ചു കാണിച്ചു സാധ്യതകളെ മറക്കുകയും സൃഷ്ടാവിൽ നിന്നും സൃഷ്ടിയെ അകറ്റുവാനായി കുതന്ത്രങ്ങളിനാൽ വിശ്വാസം കുറക്കുകയും ചെയ്യുന്ന നെഗറ്റീവുവൈറസുകളാണ് സാത്താൻ മനുഷ്യനിൽ പുകത്തുന്നത്. ഇപ്രകാരമുള്ള നെഗറ്റീവുവൈറസുകളുടെ ഉപജ്ഞാതാവാണ്ട് സാത്താൻ. ഈ സാത്താന്റെ തന്ത്രങ്ങളിൽ കുടുങ്ങിപ്പോകേണ്ടവരല്ല ദൈവമക്കൾ. പിന്നെയോ ശക്തിയുടെയും വല്ലഭാതത്തിന്റെയും മഹത്വത്തിന്റെയും പ്രഭാകിരണങ്ങൾ ആഗീരണം ചെയ്തു ജ്വലിപ്പിക്കേണ്ടവരത്രേ ദൈവമക്കൾ.

മഹോന്നതനായ ദൈവത്തിന്റെ മഹിമയും മകുടവും അണിയേണ്ട ദൈവജനത്തെ പിൻതിരിപ്പിക്കുന്ന പിശാചിന്റെ ശക്തിയെ തിരിച്ചറിഞ്ഞാൽ ജീവിത വിജയം കണ്ടെത്തനാകും. പിശാച് മനുഷ്യനെ ആടിയുലക്കുന്നതിന്റെ പ്രധാന കാരണം ദൈവ പൈതലിന്റെ ബലഹീനതയെ പിശാച് ആയുധമായി ഉപയോഗിക്കുന്നു കൊണ്ടാണ്. ഉദാഹരണത്തിന് നിരാശ എന്ന ബലഹീനത ‘വിജയം പ്രതീക്ഷിച്ചു പ്രവർത്തിക്കുകയും അന്ത്യം ചിലപ്പോൾ പരാജയത്തിൽ കലാശിച്ച കയും ചെയ്താൽ മനുഷ്യൻ നിരാശനാകുന്നത് സാധാരണമാണ്. പക്ഷെ ഈ നിരാശ വലിയ തോൽവിയിലേ ക്കു ന യിക്കുവാൻ സാധ്യതയുണ്ട്. എന്നാൽ ശ്രദ്ധയോടും പ്രാർത്ഥനയോട്ടം കൂടെ എടുക്കുന്ന പ്രയത്നങ്ങളിൽ പരാജയം നേരിട്ടാൽ നിരാശപ്പെടരുത്. ദൈവഹിതമാണെങ്കിൽ പ്രാർത്ഥനയോടെ ആരംഭിക്കുന്ന പ്രയത്നം വിജയത്തിലേക്ക് കൊണ്ടെത്തിക്കുവാൻ ദൈവം സദാ സന്നദ്ധനാണ്. പക്ഷെ നാം ആഗ്രഹിക്കുന്നതെല്ലാം നടക്കണമെന്നും പ്രവർത്തിക്കുന്നതെല്ലാം വിജയിക്കണമെന്നും മത്രേ മെ മനുഷ്യൻ ആഗ്രഹിക്കുന്നുള്ളു. പരാജയങ്ങളും പ്രശ്നങ്ങളും ഇല്ലാത്ത ജീവിതമില്ല. എന്നാൽ അത്തിനെ എങ്ങനെ അഭിമുഖീകരിക്കുന്ന എന്നതാണ് പ്രധാനം. ചിലർ പരാജയം എന്ന നിരാശയിൽ മുങ്ങിപ്പോകുന്നു. ബുദ്ധിയുന്നവർ അതിൽ നിന്നും ചിലതു പഠിച്ചു കരകയറുവാൻ ശ്രമിക്കുന്നു. രണ്ടാമത്തെ കൂട്ടർ നെഗറ്റീവ് വൈറസുകള പ്രത്യാശ എന്ന ആന്റിവൈറസുകൊണ്ട് നശിപ്പിക്കുന്നു. ശക്തിയോടെ മടങ്ങിയെത്തുന്നു. എഡ്മണ്ട് ഹിലാരി 1952-ൽ എവറസ്റ്റു കൊടുമുടി കീഴടക്കുവനായി ശ്രമിച്ച ആദ്യ പ്രയത്നത്തിൽ പരാജിതനായി തന്റെ ആദ്യത്തെപരിക്കും പരാജയപ്പെട്ടപ്പോൾ സ്വയം പരാജിതനായി എന്ന് അദ്ദേഹം കരുതി. എന്നാൽ പെട്ടെന്ന് അയാൾ ഉറക്കെ വിളിച്ചു പറഞ്ഞ “മൗണ്ട് എവറസ്റ്റ്, നീ എന്നെ ആദ്യം പരാജയപ്പെടുത്തി. അടുത്ത പ്രാവശ്യം ഞാൻ നിന്നെ പരാജയപ്പെടുത്തും. നിനക്കു വളരാവുന്നതിന്റെ പരമാവധി നീ വളർന്നു കഴിഞ്ഞു. എന്നാൽ ഞാൻ ഇനിയും വളർന്ന കൊണ്ടിരിക്കുകയാണ്. 1953 മെയ് 29-ന് അദ്ദേഹം തന്റെ പരിക്രമത്താൽ എവറസറ്റ് കൊടുമുടി കീഴടക്കി. ഇതു ഒരു ഉദാഹരണം മാത്രം. നാം കാണുന്ന ആദ്യ പരാജയം എന്നന്നേക്കു മുളള പരാജയമല്ല, മറിച്ച് അത് താൽക്കാലികമാണ്. പരാജയത്തിനു മുമ്പിൽ ഒരു ദൈവ ചൈതൽ ഇളിഭ്യനാകരുത്. ഇളിഭ്യത നെഗറ്റീവ് വൈറസുകളാണ്.ള്ള നമ്മെ തകർക്കുവാൻ നം അനുവദിക്കരുത്. എവിടെ – എങ്ങനെ വീഴ്ച സംഭവിച്ചു എന്നു മനസ്സിലാക്കി അവിടെ നിന്നും എഴുന്നേല്കുക. പരാജയത്തെനോക്കി ദുഃഖിച്ചു നടക്കുന്നത് വൈറസു ബാധിക്കുന്നതിനു തുല്യമാണ്. ദൈവകൃപയോടുകൂടെ പൊരുത്തവൻ തുടങ്ങിയാൽ ജയം നമ്മുടെ പക്കലാണുള്ളത്. നാം ചെയ്യേണ്ടത് എന്ത്? നമ്മുടെ ബലഹീനത പിശാചിന്റെ ആയുധമാക്കുവാൻ അനുവദിക്കാതിരിക്കുക. ദീർഘവീക്ഷണം ഉണ്ടായിരിക്കുക, നെഗറ്റീവു ചിന്താഗതി ഉപേക്ഷിക്കുക, പരാജയത്തിൽ നിന്നും പാഠങ്ങൾ പഠിക്കുക, കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ കരുത്താർജ്ജിക്കുക, ദൈവാലോചനക്കു പ്രാധാന്യം കൊടുക്കുക ഇക്കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കുന്ന ഒരുവന് ജീവിതം വിജയിപ്പിക്കുവാനും ആക്രമിക്കുന്ന വൈറസുകളിൽ നിന്നും വിജയം നേടുവാനും ഇടയാകും. പിശാചിനോടു എതിർത്തു നിൽപ്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും
( യാക്കോ: 4:7)

-ബിൻസി ലിവിംഗ്സ്റ്റൻ, മുംബൈ. 

-ADVERTISEMENT-

-ADVERTISEMENT-

You might also like