ചെറുചിന്ത: ദൈവപ്രവൃത്തി വെളിവാകേണ്ടതിന് | ജിബിൻ ഫിലിപ്പ്

നമ്മുടെ മനസ്സിൽ മനസ്സിൽ പലപ്പോഴും പലവിധ ചോദ്യങ്ങൾ കടന്നുവരാറുണ്ട്. എന്റെ ജീവിതത്തിൽ മാത്രം എന്തുകൊണ്ട് ഇത്രെയും പ്രശ്നങ്ങൾ. എനിക്ക് എന്താണ് ഉയർച്ച ഉണ്ടാകാത്തത്. നല്ല ജോലി കിട്ടുന്നില്ല, പ്രാർത്ഥിച്ചിട്ടും പലതിനും മറുപടി കിട്ടുന്നില്ല. എന്താണ് ഇതിനൊക്കെ ഉള്ള കാരണം? ആരുടെ തെറ്റുകൾ കാരണമാണ് ഇങ്ങനെ ഒകെ സംഭവിക്കുന്നത്. ഒരിക്കൽ യേശുവും ശിഷ്യൻമാരും ഒന്നിച്ചു നടന്നു പോകുമ്പോൾ പിറവിയിലെ കുരുടനായോരു മനുഷ്യനെ കണ്ടു. ശിഷ്യന്മാർ അവനോടു: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു. ഇവിടെ ശിഷ്യൻമാരുടെ ചോദ്യവും എന്തുകൊണ്ട് ഇവനു ഇങ്ങനെ സംഭവിച്ചു ആരുടെ തെറ്റുകൾ കൊണ്ടാണ് എന്നുള്ളതാണ്. എന്നാൽ യേശു അവരോട് മറുപടി പറഞ്ഞത് എന്തുകൊണ്ട് ഇവനെ ഇങ്ങനെ സംഭവിച്ചു എന്നുള്ളതിനല്ല മാറിച്ച് എന്തിനുവേണ്ടി ഇവൻ കുരുടനായി ജനിച്ചു എന്നതാണ്, യേശു പറഞ്ഞത് ഇങ്ങനെയാണ് “അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിന്നത്രേ.

ഇതുപോലെ തന്നെയാണ് നമ്മുടെ ജീവിതത്തിലും പലപ്പോഴും സംഭവിക്കുന്നതും. നമ്മൾ എന്തുകൊണ്ട് എന്നുള്ള ചിന്തകൾ മാറ്റുക മറിച്ച് എന്തിനെ വേണ്ടിയാണ് ഞാൻ ഇന്ന് ഇ ബുദ്ധിമുട്ടുകളിൽ കൂടി പോകുന്നു എന്നു ചിന്തിക്കുക. ദൈവപ്രവൃത്തി നമ്മിൽ വെളിപ്പെടേണ്ടതിനാണ് എന്നു മനസിലാക്കുക. മറ്റുള്ളവരുടെ നിർബദ്ധം മൂലം യേശുവിന്റ കുരിശ് എടുത്ത ശിമോന്റെ മകളെ ദൈവം അനുഗ്രഹിച്ചെങ്കിൽ നമ്മളെ എത്ര അധികം അനുഗ്രഹിക്കും. നിങ്ങൾ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരുവിൻ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..

– ജിബിൻ ഫിലിപ്പ് തടത്തിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.