ഡോ. ബില്ലി ഗ്രഹാം സ്വന്ത വീട്ടിലേക്കു പോകുമ്പോൾ… | ഷാജൻ ഇടയ്ക്കാട്

ഡോക്ടർ ബില്ലിഗ്രഹാമിനെ കുറിച്ച് നമുക്കോരോരുത്തർക്കും എന്തെങ്കിലും ഒന്ന്  പറയാൻ കാണും… എന്റെ വായനക്കിടയിൽ നിന്നും ഞാൻ എന്നും മനസ്സിൽ സൂക്ഷിച്ച ഒന്ന് ഇപ്പോൾ പറയാം എന്ന് തോന്നുന്നു….

അതൊരു രൂപാന്തരത്തിന്റെയും ഉണർവിന്റെയും ശരത്കാലമായിരുന്നു. ഒരുപാട് യുവ ഹൃദയങ്ങളിൽ ക്രിസ്തുനാഥൻ തേന്മഴ പെയ്യിക്കുന്ന കാലം. അന്ന് ഒരു സുവിശേഷ യോഗം നടക്കുന്ന വേദിക്കു പിന്നിലായി ഒരു ചെറുപ്പക്കാരൻ അദ്ദേഹത്തിനു സുവിശേഷ പ്രെസംഗങ്ങളിലും പ്രവർത്തനങ്ങളിലും അതീവ താല്പര്യം ഉണ്ടായിരുന്നു. യൂത്ത് ഫോർ ക്രൈസ്റ്റിന്റെ ആ സമ്മേളനത്തിൽ ആ യുവാവ് എത്തുന്നത് വലിയൊരു മോഹവും ആയിട്ടാണ്… ടോറെ  ജോൺസൻ എന്ന യൂത്ത് ഫോർ ക്രൈസ്റ്റിന്റെ സ്ഥാപകനെ ഒന്നു കാണണം.
മനസു നിറഞ്ഞു നിക്കുന്ന ഈ ആഗ്രഹം അന്ന്  നിറവേറുമെന്നു തോന്നിയതേ ഇല്ല് അത്രക്ക് തിക്കും തിരക്കും  ആണ് ആ സമ്മേളനവേദി.
ആ ചെറുപ്പക്കാരൻ ആഗ്രഹം പൂവണിയില്ലല്ലോ എന്നോർത്ത് അല്പം സങ്കടപ്പെട്ടു പോയിട്ടുണ്ടാവുമായിരിക്കും .

അങ്ങനെ ഇരിക്കെ മുപ്പതു വയസ്സു പ്രായം തോന്നിക്കുന്ന ഒരാൾ സമ്മേളന വേദിയിലെത്തി. ഒരറ്റത്ത് നിന്ന് ആളുകളെ വന്ദനം ചെയ്തു വേദിയിലേക്ക് നടക്കുമ്പോൾ ആ യുവാവിന്റെ അടുത്തും എത്തി അവർ തമ്മിൽ അന്ന് ആദ്യം ആയി പരിചയപെടുകയാണ് …വന്ന ആൾ പറഞ്ഞു ഞാൻ ബില്ലി ഗ്രഹാം …നിന്ന ആൾ ഞാൻ ബോബ് പിയേഴ്സ്… നിമിഷങ്ങൾക്കകം… ബോബ് തന്റെ ആഗ്രഹം പ്രേകടിപ്പിച്ചു.. എനിക്ക് ടോറെ ജോൺസണിനെ കാണണം.. അതിനെന്താ ഞാൻ അവസരം ഒരുക്കമല്ലോ എന്ന് പറഞ്ഞു ആ മഹാനായ സുവിശേഷകൻ തന്റെ സ്നേഹിതനെ പുതിയ യുവാവിന് പരിചയപെടുതി. പിന്നീട് ആ സ്നേഹബന്ധങ്ങൾ പടർന്നു പന്തലിച്ചു .പിൽക്കാലത്തു ലോകത്തെ തന്നെ സ്നേഹവും നന്മയും കൊണ്ട് ആ കൂട്ടുകെട്ടുകൾ മാറ്റിമറിച്ചു . ബോബ് പിയേഴ്സ് പിന്നീട് കുഞ്ഞുങ്ങളുടെ കൂട്ടുകാരൻ എന്നറിയപെയിടുന്നതിനും..മഹത്തായ മുന്നേറ്റങ്ങളുടെ സ്ഥാപകനാവുന്നതിനും ആ തുടക്കം തന്നെ ആണ് അവസരം ഒരുക്കിയത്.

ഇത് ഒരു നൂറ്റാണ്ടോളം ജീവിച്ച മഹാനായ സുവിശേഷകന്റെ ജീവചരിത്രം എന്ന മഹത്തായ ഗ്രന്ഥത്തിന്റെ   ഒരു വാചകം മാത്രമാകാം… എത്രയോ നന്മകളുടെ പ്രേചോദകനാവാൻ ആ ധന്യ ജീവിതത്തിനു കഴിഞ്ഞിരിക്കുന്നു …..

ഒരു ആയുസുകൊണ്ടു നൂറു ജീവിതത്തിന്റെ നന്മ പരത്തുവാൻ കഴിയുക എന്നത് എത്ര ഭാഗ്യം…

ആ മഹത്തായ ജീവിതത്തിന്റെ കാലത്തു തന്നെ നമുക്കും ജീവിക്കാൻ കഴിയുക ആ നറുമണവും നിറവും ആസ്വദിച്ച് ജീവിക്കാൻ കഴിയുക അതും ഒരു ഭാഗ്യം…

ഇന്ന് നാം ഇനി ഉറക്കത്തിലേക്കു പോകുമ്പോൾ ഡോക്ടർ ബില്ലി ഗ്രഹാം സ്വന്ത വീട്ടിലേക്കു പോയതിന്റെ വിടവിൽ നിൽക്കുവാൻ ആർക്കും കഴിയണം എന്നില്ല… എന്നിരുന്നാലും വളരുന്ന ചുറ്റുപാടിൽ ചെറു ചലനങ്ങൾ വരുത്തുവാൻ എങ്കിലും കഴിയണം  എന്ന പ്രാര്ഥനയോടു ഇന്ന് ഉറങ്ങാം…

-ADVERTISEMENT-

-ADVERTISEMENT-

You might also like