എഡിറ്റോറിയൽ: അണഞ്ഞത് വേദശാസ്ത്രരംഗത്തെ രണ്ട് മഹാരഥൻന്മാർ | ഫിന്നി കാഞ്ഞങ്ങാട്
കഴിഞ്ഞ ദിവസങ്ങളിലായി നമ്മോട് വിടപറഞ്ഞത് വേദശാസ്ത്ര മേഖലകളിൽ മഹത്തായ സംഭാവനകൾ നൽകിയ രണ്ട് അനുഗ്രഹീത ദാർശനികരാണ് – പാസ്റ്റർ റ്റി എസ് എബ്രഹാമും ഡോ.പോൾ പിള്ളയും

ഐപിസി എന്ന പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണ്ണായകമായ സ്ഥാനമാണ് ഹെബ്രോൻ ബൈബിൾ കോളേജിനുള്ളത്. അതിന്റെ വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ചത് പാസ്റ്റർ. ടി.എസ് എബ്രഹാമായിരുന്നു.
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ ഭൂരിപക്ഷ പാസ്റ്റേഴ്സും ഹെബ്രോൻ ബൈബിൾ കോളേജ് വിദ്യാർത്ഥികളാണ്. ആയിരക്കണക്കിന് സുവിശേഷകരെ ഇന്ത്യയുടെ മണ്ണിലേക്ക് വേദശാസ്ത്ര പരിശീലനം നൽകി അയച്ചത് പാസ്റ്റർ ടി.എസ് എബ്രഹാമിന്റെ ആഴമേറിയ ദർശ്ശനമായിരുന്നു.
Download Our Android App | iOS App
ഹരിയാന ഗ്രേസ് ബൈബിൾ കോളേജ് എന്നിവയുടെ സ്ഥാപകനായ പ്രസിഡന്റുമായിരുന്ന ഡോ. കെ. വി. പോൾ പിള്ള ഇന്ത്യൻ വേദശാസ്ത്ര മേഖലയ്ക്ക് നൽകിയ സംഭാവന ക്രൈസ്തവ സഭയ്ക്ക് ഒരിക്കലും വിസ്മരിക്കുവാൻ കഴികയില്ല. നോർത്ത് ഇന്ത്യയിൽ വേദശാസ്ത്ര പഠനത്തിന് ബൈബിൾ കോളേജ് സ്ഥാപിക്കുകയും ആയിരക്കണക്കിന് സുവിശേഷകരെ ഇന്ത്യയുടെ സുവിശേഷീകരണത്തിനായി അയയ്ക്കുകയും ചെയ്തു.
വടക്കെ ഇന്ത്യയിലെ പ്രധാന വേദശാസ്ത്ര പഠനശാലയായ ഹരിയാനയിലെ ഗ്രേസ് ബൈബിൾ കോളേജ് തന്റെ ആഴമേറിയ ദൈവീക ദർശ്ശനത്തിന്റെ സാഫലീകരണമായിരുന്നു.
ഇന്ത്യയിലെ ക്രൈസ്തവ നേതാക്കളിൽ അനേകർ ഗ്രേസ് ബൈബിൾ കോളേജിലെ പൂർവവിദ്ധ്യാർത്ഥികളാണ്.
രണ്ട് അഗ്നിനാളങ്ങൾ അണഞ്ഞുവെങ്കിലും അവർ പകർന്നു നൽകിയ അഗ്നി ഇന്ന് ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗത്തും ഇന്നും ജ്വലിച്ചു നിൽക്കുന്നു. ഇന്ത്യയിലെ ആധുനിക സഭാചരിത്രത്തിൽ എന്നും ഓർമ്മകളായി പാസ്റ്റർ. റ്റി.എസ് എബ്രഹാമും ഡോ.പോൾ പിള്ളയും ഉണ്ടാകും.