ചെറുചിന്ത:വരമാണോ വലുത്! അതോ ഫലമാണോ! |പാസ്റ്റർ സൈമണ്‍ തോമസ്‌,കൊട്ടാരക്കര

ചിലര്ക്ക് ആത്മാവിന്‍റെ ഫലം ഉണ്ട്, ആത്മാവിന്‍റെ വരം ഇല്ല. ചിലര്ക്ക് ആത്മാവിന്‍റെ ഫലം ഇല്ല, ആത്മാവിന്‍റെ വരം ഉണ്ട്. ചിലര്‍ക്ക് ഇത് രണ്ടും ഇല്ല.ഒരു ആത്മീയനിൽ ആത്മാവിന്‍റെ ഫലവും വേണം ആത്മാവിന്‍റെ വരവും വേണം.എന്നാല്ഇന്ന് പലര്ക്കും ആത്മാവിന്‍റെ വരം മതി; ആത്മാവിന്‍റെ ഫലം വേണ്ട.ആത്മാവിന്‍റെ വരത്തിനായി 40 ദിവസം വരെ ഉപവസിക്കുന്നവർ ഉണ്ട്.എന്നാല്ആത്മാവിന്‍റെ ഫലത്തിനായി എത്ര പേര്എത്ര ദിവസം ഉപവസിക്കും?അതിനായിട്ടുള്ള പ്രാര്ത്ഥനയും സമര്പ്പണവും എത്ര പേര്ക്ക് ഉണ്ട്?.നോട്ടിസിലും ബാനറിലും നവമാധ്യമങ്ങളിലും ആത്മീയ ശുശ്രൂഷകളോടുള്ള ബന്ധത്തില് കൊടുക്കുന്ന പരസ്യങ്ങളിലൊന്നും ആത്മാവിന്‍റെ ഫലപ്രാപ്തിക്കായിട്ടുള്ള സൂചനകൾ ഒന്നും കൊടുത്തു കാണാറുമില്ല. 

 അനേക ശുശ്രൂഷകരും വിശ്വാസികളും ആത്മാവിന്‍റെ വരങ്ങളാൽ സമ്പന്നരാണ്. പക്ഷെ  ഇവരില്‍ പലരും ആത്മാവിന്‍റെ ഫലങ്ങള്‍ക്ക്  വലിയ പ്രാധാന്യം കൊടുക്കുന്നില്ല .തത്ഫലമായി ശുശ്രൂഷ കൊള്ളാം പക്ഷെ സ്വഭാവം കൊള്ളില്ലഎന്ന്വിലയിരുത്തലിന് ഇവര്വിധേയരാകുന്നു.ഇങ്ങനെയുളള കൃപാവരപ്രപ്തർതുടക്കത്തില്ശോഭിക്കുമെങ്കിലും ഫലമില്ലാത്തതിനാല്  ശോഭ വേഗത്തില് കെട്ടുപോകുന്നു. ചിലര് ആത്മാവില്ആരംഭിച്ചു ജഡത്തില്അവസാനിക്കുന്നു. ഇവര്ക്ക് ജഡത്തിന്‍റെ പ്രവര്ത്തികളായ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു (ഗലാ:5:19-21) മുതലായവയില്‍ പലതിനേയും ജയിക്കാൻ കഴിയുന്നില്ല എന്നതാണ് ഇതിനുള്ള പ്രധാന കാരണം.ആകയാല്കുടുംബത്തിലും സഭയിലും സമൂഹത്തിലും ദൈവനാമം ദുഷിക്കപ്പെടുന്നു. നൂജനറേഷൻ കാലത്ത് ഇങ്ങനെയുള്ളവരുടെ മടങ്ങിവരവിനും നന്മക്കുമായി ബുദ്ധിഉപദേശിക്കുകയോ,പ്രബോധിപ്പിക്കുകയോ,ആവശ്യമെങ്കില് ശാസിക്കുകയോ(വരവും ഫലവും ഉള്ളവർ വേണം ഇതും ചെയ്യാന്‍)  അല്ലെങ്കില്അച്ചടക്കനടപടികള്ക്ക് വിധേയരാക്കുകയോ ചെയ്താല് വീണ്ടും പ്രശ്നങ്ങള്രൂക്ഷമാകുകയും അതിനു ശ്രമിച്ചവര്അവഗളിക്കപ്പെടുകയും ചെയ്യുന്നു.

അപ്പോസ്തലനായ പൌലോസ് പറയുന്നത്;സകല വരങ്ങളും നിന്നുപോകും.എന്നാല്‍ ആത്മാവിന്‍റെ ഫലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായ ‘സ്നേഹം’ ഒരു നാളും ഉതിര്‍ന്നു പോകയില്ല. ‘സ്നേഹം’ ഇവിടെ(ഭുമി)യും ഉണ്ട്,അവിടെ(സ്വര്‍ഗ്ഗം)യും ഉണ്ട്. ആത്മാവിന്‍റെ വരങ്ങൾ ഇവിടെ ഉണ്ട്,പക്ഷെ അവിടെ ഇല്ല. ആത്മാവിന്‍റെ വരങ്ങള്അല്പ്പം കുറഞ്ഞാലും ആത്മാവിന്‍റെ ഫലം ഒട്ടും കുറയരുത്.കാരണം ആത്മാവിന്‍റെ വരത്തെക്കാളും വലുത് ആത്മാവിന്‍റെ ഫലമാണ്.ആകയാല്‍ ആത്മാവിന്‍റെ ഫലത്തിനായി ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം.ഒപ്പം ആത്മാവിന്‍റെ വരത്തിനായും. സുവിശേഷവേലക്ക് ഇവ രണ്ടും ഒരു പോലെ ആവശ്യമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.