വ്യാജ വാര്‍ത്തകളും വിദ്വേഷ വാര്‍ത്തകളും പടച്ചു വിടുന്നവര്‍ സാത്താന്റെ ഏജന്റുമാര്‍; മാര്‍ പാപ്പ
വ്യാജവാർത്ത കൊടിയ തിന്മയാണെന്നു ഫ്രാൻസിസ് മാർപാപ്പ. ഏദൻ തോട്ടത്തിൽ പാന്പിന്റെ രൂപത്തിൽ വന്നു തെറ്റായ വിവരം നൽകി ഹവ്വായെ പാപം ചെയ്യാന്‍ പ്രേരിപ്പിച്ച പിശാചാണ് ആദ്യത്തെ വ്യാജവാർത്തക്കാരന്.
നല്ല വാര്‍ത്തകള്‍ പ്രചരിക്കുന്നതിലും വേഗം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന ഇത്തരം വാര്‍ത്തകളുടെ നിജസ്ഥിതി അറിയാതെ പലരും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ ഗണത്തിൽ അണിചേരുന്നു. വ്യാജവാർത്തകളുടെ പൊള്ളത്തരം തുറന്നു കാട്ടാനും ജനങ്ങളെ ബോധവത്കരിക്കാനും നല്ല ജേർണലിസ്റ്റുകൾക്കു കഴിയണമെന്നും മാര്‍ പപ്പാ പറഞ്ഞു.
നെല്ലും പതിരും തിരിച്ചറിയാന്‍ വായനക്കാര്‍ പ്രബുദ്ധരാകണം. നെഗറ്റിവ് വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിക്കുന്നവര്‍ സഭയെ സമൂഹത്തില്‍ താറടിച്ചു കാണിക്കുവാന്‍ വേണ്ടി മാത്രം സാത്താന്റെ എജെന്റായി പ്രവര്‍ത്തിക്കുന്നവരാണ്. തിരുത്തപ്പെടലുകള്‍ സഭയ്ക്കുള്ളിലാണ് നടക്കേണ്ടിയത്. തെറ്റ് കുറ്റങ്ങള്‍ സമൂഹത്തില്‍ പരസ്യപ്പെടുത്തി രസിക്കുന്നവര്‍ക്ക് ഒരിക്കലും സഭയെ സ്നേഹിക്കാന്‍ കഴിയുകയില്ല.