ചെറു ചിന്ത : ആർത്തി | ജസ്റ്റിൻ ജോർജ് കായംകുളം

ആരെക്കൊന്നിട്ടായാലും സമ്പന്നൻ ആകണമെന്ന് ഒറ്റ ആഗ്രഹമേ അയാൾക്ക്‌ ഉണ്ടായിരുന്നുള്ളു. അതിനു വേണ്ടി എന്ത് ചെയ്യാനും മടിക്കില്ല… അയാൾ വളരെ കഠിനാധ്വാനം ചെയ്തു.. അത്യാവശ്യം ധനം സമ്പാദിച്ചു… രണ്ടു കുട്ടിപിശാചുക്കൾ തന്റെ അരികിൽ വന്നിരുന്നു പിറുപിറുത്തു… അകലെ ഒരു നാട്ടിൽ സ്ഥലം വളരെ വില കുറച്ചു കിട്ടും… അങ്ങനെ എളുപ്പത്തിൽ സമ്പന്നൻ ആകാം…. ഇത് കേട്ട അയാളുടെ മനസ്സിലെ അത്യാഗ്രഹം തല പൊക്കി…. തനിക്കുള്ളതെല്ലാം വിറ്റു പെറുക്കി ആ മനുഷ്യൻ അടുത്ത നാട്ടിലേക്കു യാത്രയായി… അവിടെയുള്ള നാട്ടുപ്രമാണിയുടെ അടുക്കൽ ചെന്നു കാര്യം പറഞ്ഞു.. അദ്ദേഹം നിയമം പറഞ്ഞു ബോധ്യപ്പെടുത്തി.. പിറ്റേ ദിവസം രാവിലെ താൻ പറഞ്ഞ സ്ഥലത്തു എത്തി… പ്രമാണി ഇരിക്കുന്നിടത്ത് നിന്നും നടന്ന് എടുക്കാവുന്നിടത്തോളം അയാൾക്ക് സ്വന്തമാക്കാം. വൈകിട്ട് 6 മണിക്കുള്ളിൽ നടന്നു തുടങ്ങിയിടത്ത് തന്നെ എത്തണം. അയാൾ ആർത്തിയോടെ നടന്നു തുടങ്ങി. ആഹാരവും വെള്ളവും കുടിക്കാതെ ആർത്തിയോടെ സ്ഥലം വെട്ടിപ്പിടിക്കാൻ ഓടി. 6 മണിയാകാറായി. അയാൾ ഓടി. പിറകിലേക്ക് നോക്കിയപ്പോൾ അതാ അത്രയം സ്ഥലം തനിക്കു സ്വന്തം. അയൾ നെടുവീർപ്പിട്ടു. താൻ സമ്പന്നനായിരിക്കുന്നു. സമയം തീർന്നു താൻ തുടങ്ങിയാത്ത് എത്തി. പക്ഷേ അവിടെ അയാൾ തളർന്നുവീണു മരിച്ചു.
നാട്ടുപ്രമാണി ചെറുതായി പുഞ്ചിരിച്ചു അയാളുടെ പണസഞ്ചിയുമായി തന്റെ വീട്ടിലേക്ക് പോയി… സമ്പത്തിന്റെ പിന്നാലെ ആർത്തിയോടെ ഓടിയവന്റെ അവസാനം. പ്രിയമുള്ളവരേ ബൈബിൾ പറയുന്നു ഉണ്ണാനും ഉടുപ്പാനും ഉണ്ടെങ്കിൽ അത് മതി. ആർത്തിയോടെ വാരിക്കൂട്ടിയിട്ട് എന്ത് പ്രയോജനം’. ഇഹലോകത്തിലേക്ക് നാം ഒന്നും കൊണ്ട് വന്നില്ല അവിടേക്ക് ഒന്നും കൊണ്ട് പോവുകയുമില്ല… ആർത്തിയും ദ്രവ്യാഗ്രഹവും മനുഷ്യനെ കൂടുതൽ വെട്ടിപ്പിടിക്കാൻ പ്രേരിപ്പിക്കുന്നു… കുടുംബ ബന്ധങ്ങൾക്കും വികാരങ്ങൾക്കുമൊന്നും യാതൊരു വിലയുമില്ല… വാരിക്കൂട്ടണം എന്ന ഒറ്റചിന്ത മാത്രം…
ബൈബിൾ ചോദിക്കുന്നു ഇന്നു നിന്റെ ആത്മാവിനെ ചോദിച്ചാൽ നിന്റെ നിത്യത എവിടെയാകും…

– ജസ്റ്റിൻ കായംകുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like