ക്രിസ്തുമസുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങൾക്കും ചൈനയിലെ യൂണിവേഴ്‌സിറ്റികളില്‍ വിലക്ക്

ബെയ്ജിംങ്: ക്രിസ്മസുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങള്‍ക്കും ചൈനയിലെ യൂണിവേഴ്‌സിറ്റികളില്‍ വിലക്ക്. പാശ്ചാത്യമതമാണ് ക്രിസ്തുമതമെന്നും അത് ചെറുപ്പക്കാരെ വഴിതെറ്റിക്കുമെന്നാണ് ഇതിനുള്ള വിശദീകരണം. പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനഫലമായി ചൈനയിലെ പല ചെറുപ്പക്കാരും ക്രിസ്മസ് ഈവ്, ക്രിസ്മസ് ഡേ ആഘോഷങ്ങള്‍ നടത്തുന്നുണ്ടെന്നും ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിന്‍ഹു ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത് ചൈനയിലെ പല പ്രൊവിന്‍സുകളിലും സ്‌കുളുകള്‍, കിന്റര്‍ഗാര്‍ട്ടന്‍ എന്നിവയില്‍ ക്രിസ്മസുമായി ബന്ധപ്പെട്ട എല്ലാതരം ആഘോഷങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ്. ചൈനയിലെ കുരിശുനീക്കല്‍, പള്ളി പൊളിക്കല്‍ എന്നിവയ്ക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ ചൈനയിലെ അധികാരികള്‍ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തരെയും സുവിശേഷ പ്രഘോഷകരെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply