ഷാർജ: ICPF യു. എ. ഇ വാർഷിക ക്യാമ്പ് ഡിസംബർ 23, 24, 25 തീയതികളിൽ ഷാർജ യൂണിയൻ ചർച്ചിൽ വച്ചു നടക്കും. ടീൻസ് ക്യാമ്പ് (13 -22) കിഡ്സ് ക്യാമ്പ് (4 -12) യു .എ .യിലെ ഏറ്റവും വലിയ കുട്ടികളുടെ ക്യാമ്പ്. യു. എ. ഇ ലെ എല്ലാ എമിറേറ്റുകളിൽ നിന്നും കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പ്. അവരുടെ പാടാനുള്ള , പ്രസംഗിക്കാനുള്ള, ലീഡർഷിപ് കഴിവുകൾ വികസിപ്പിക്കാൻ, ദൈവ ഭയം ഉള്ളവരാക്കാൻ, നല്ല പെരുമാറ്റ ശീലങ്ങൾ പരിശീലിക്കാൻ, അനുസരണമുള്ളവരാക്കാൻ, ജീവിതത്തിൽ ലക്ഷ്യ ബോധം ഉള്ളവരാക്കാൻ, പ്രാത്ഥിക്കാൻ, ആത്മീയ കാര്യങ്ങളിൽ താല്പര്യം ഉള്ളവരാക്കാൻ പരിശീലിപ്പിക്കുന്ന ക്യാമ്പാണ്. Abudhabi, AlAin,Dubai, UAQ, RAK, Ajman, Sharjah, Fujairah മേഖലകളിൽ നിന്നുള്ള കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാൻ വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.