താളലയത്തിനൊരുങ്ങി അനന്തപുരി

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ ബാൻഡ് ആയ ഹിൽസോങ് ലണ്ടൻ 2017 ഡിസംബർ 16 ശനിയാഴ്ച വൈകിട്ട് 5ന് സെക്രട്ടറിയേറ്റിനു പുറകിലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്നു.
ഇതിനോടകം വിവിധ സഭാ സംഘടനകളിലെ യുവജനങ്ങൾ ഈ പ്രോഗ്രാമിനായി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു വരുന്നു. The Movement, Y.P.C.A (Young People Christian Association) ന്റെ ആഭിമുഖ്യത്തിൽ “സ്ത്രീ സംരക്ഷണത്തെ” മുൻനിർത്തി SAY NO TO VIOLENCE YES TO MUSIC എന്ന പ്രോഗ്രാം അവതരിപ്പിക്കുന്നു.
5 മണി മുതൽ നടക്കുന്ന ഈ പ്രോഗ്രാമിൽ ക്രൈസ്തവ ലോകത്തെ സഭാ നേതാക്കന്മാരും സംഗീത ലോകത്തെ പ്രതിഭകളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു. തുടർന്ന് നടക്കുന്ന സംഗീത ആരാധനയ്ക്ക് ഹിൽസോങ് ലണ്ടൻ നേതൃത്വം നൽകുന്നു.

post watermark60x60

പ്രോഗ്രാമിനോട് അനുബന്ധിച്ച് ‘ഓഖി’ ചുഴലിക്കാറ്റിൽ ദുരിതം അനുഭവിക്കുന്നവർക്കായി സാന്ത്വനത്തിന്റെ കരസ്പർശവുമായി പ്രവർത്തകർ പ്രത്യേകം പരിപാടികൾ തയ്യാറാക്കുന്നു…

-ADVERTISEMENT-

-ADVERTISEMENT-

You might also like