കരോൾ സംഘത്തിന് നേരെ മധ്യപ്രദേശിൽ ബജ്രംഗിദള്‍ പ്രവർത്തകരുടെ ആക്രമണം

കരോൾ സംഘത്തിന് നേരെ മധ്യപ്രദേശിൽ ബജ്രംഗിദള്‍ പ്രവർത്തകരുടെ ക്രൂര ആക്രമണം

മധ്യപ്രദേശില്‍ കരോള്‍ സംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം. മതംമാറ്റം നടത്തുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം.

വൈദികന്റെ വാഹനം ആക്രമിസംഘം കത്തിച്ചു. ആക്രമണത്തിന്റെ പിന്നില്‍ ബജ്രംഗിദള്‍ പ്രവര്‍ത്തകരെന്ന് കണ്ടെത്തി.

ബജ്രംഗിദള്‍ പ്രവര്‍ത്തകര്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച്‌ കരോള്‍ സംഘത്തെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പിടിയിലായവരെ സ്റ്റേഷനില്‍ നിന്നും ഇതുവരെയും വിട്ടയച്ചിട്ടില്ല.

കസ്റ്റഡിയിലായ വൈദികരെ സന്ദര്‍ശിക്കാനെത്തിയ വൈദികരുടെയും വിശ്വാസികളുടെയും വാഹനങ്ങള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി.

-ADVERTISEMENT-

-ADVERTISEMENT-

You might also like