എബിൻ തോമസിന് കോടതി ശിക്ഷ വിധിച്ചു; ജാമ്യത്തിൽ നിന്നുകൊണ്ട്‌ അപ്പീലിന് പോകാമെന്ന് അഭിഭാഷകൻ

റോജി ഇലന്തൂർ

കുവൈറ്റ്‌: എബിൻ തോമസിന്റെ കേസിൽ ‌അഞ്ച്‌ വർഷം തടവും നൂറു കുവൈറ്റ് ദിനാർ പിഴയും നല്കണം എന്നാണ് കുവൈറ്റിലുള്ള കോടതി ശിക്ഷ വിധിക്കപ്പെട്ടത്‌, എന്നാൽ ജാമ്യത്തിൽ നിന്നുകൊണ്ടുതന്നെ വീണ്ടും അപ്പീലിന് പോകാം എന്നാണ് തന്റെ കേസ്‌ വാദിക്കുന്ന അഭിഭാഷൻ പറയുന്നത്.

എബിൻ ജോലി നോക്കിയിരുന്നത്‌ കുവൈറ്റിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള മെഡിക്കൽ സെന്ററിൽ ആയിരുന്നു. എബിൻ ജോലിയുടെ ഭാഗമായി ഒരു ബംഗ്ലാദേശി പൗരന്റെ രക്തസാമ്പിൾ എടുത്തു. ഈ ബംഗ്ലാദേശി പൗരൻ മുൻപ് ഹെപ്പറ്റൈറ്റിസ് ബാധിതനായി കുവൈറ്റിൽ നിന്നും നാട്ടിലേക്കു പറഞ്ഞയക്കപ്പെട്ട ഒരുവന്റെ ആയിരുന്നു. ബംഗ്ലാദേശിൽ നിന്നും വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി വീണ്ടും കുവൈറ്റിലേക്ക്‌ ജോലി സംബന്ധമായി അദ്ദേഹം വീണ്ടും വരികയാണ് ഉണ്ടായത്. ഈ വിവരം കുവൈറ്റ് പോലീസിന് രഹസ്യമായി അറിവ്‌ ലഭിക്കുകയുണ്ടായി. പിന്നീട് കുവൈറ്റിൽ നിന്നും എടുത്ത രക്തസാമ്പിൾ അതെ മെഡിക്കൽ സെന്ററിൽ വർക്ക് ചെയ്യുന്ന മറ്റൊരു ബംഗ്ലാദേശി പൗരനായ, മെയിൻ ലാബിലേക്ക്‌ ഡെലിവർ ചെയ്യുന്ന ഡ്രൈവറെ സ്വാധീനിച്ചു രക്തസാമ്പിൾ തിരിമറി നടത്തി തൽസ്ഥാനത്തു മറ്റൊരു നോർമൽ രക്തസാമ്പിൾ വയ്‌ക്കുകയും ആണ് ഉണ്ടായത്.

തന്റേതല്ലാത്ത കാരണത്താൽ ശിക്ഷക്കായി‌ വിധിക്കപ്പെട്ടിരിക്കുന്ന എബിന്റെ മോചനത്തിനായി ദൈവസഭയുടെ പ്രാർത്ഥന ഈ സമയം ഏറ്റവും അത്യന്താപേക്ഷിതമാണ്.

എബിന്റെ കേസ് സംബന്ധമായ തുടർകാര്യങ്ങളും സത്യാവസ്ഥകളും അറിയാൻ എബിന്റെ അറിവോടും അനുവാദത്തോടും തന്നോടുകൂടെ ജോലിചെയ്യുന്നവരും ചില അടുത്ത സുഹൃത്തുക്കളും ആരംഭിച്ച ‘Save Abin Thomas’ എന്ന ഫേസ്ബുക്ക്‌ പേജിൽ ഇതു സംബന്ധമായ വാർത്തകൾ സന്ദർശിക്കാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.