പ്രാക്കളെപോൽ നാം പറന്നിടുമെ, എല്ലാ നാവും പാടി വാഴ്ത്തും എന്നീ ഗാനങ്ങൾ കൊണ്ട് ക്രൈസ്തവ കൈരളിക്ക് സുപരിചിതനായ സംഗീതജ്ഞൻ ലിബ്നി കട്ടപ്പുറം എഴുതിയ മറ്റൊരു മനോഹര ഗാനം നിങ്ങൾക്കായി സമർപ്പിക്കുന്നു.
ക്രൈസ്തവ എഴുത്തുപുര പുറത്തിറക്കിയ ‘എവെക്’ എന്ന ആൽബത്തിനുവേണ്ടി എഴുതിയ “വിൺ ദൂതരാൽ” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഇമ്മാനുവേൽ ഹെൻറി. ലിബ്നി കട്ടപ്പുറം തന്നെ ഈണവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്ന ഈ ഗാനം ശ്രവിച്ചതിനു ശേഷം, ഇഷ്ടമായെങ്കിൽ മറ്റുള്ളവരുമായി പങ്കുവച്ചാലും.
ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ…