കാനഡയില്‍ ഭീകരാക്രമണം!!!

പോലീസുകാരന്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് പരിക്ക്; ഒരാള്‍ അറസ്റ്റില്‍, പിടിച്ചെടുത്ത കാറില്‍ ഐഎസ് പതാക

എഡ്മന്റന്‍: കാനഡയില്‍ രണ്ടിടത്തുണ്ടായ ഭീകരാക്രമണങ്ങളില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്കു പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തു. പരിക്കേറ്റവരില്‍ നാലുപേര്‍ കാല്‍നടയാത്രക്കാരാണ്. മുപ്പതുവയസുകാരനായ എഡ്മന്റന്‍ സ്വദേശി ജനക്കൂട്ടത്തിന് നേരെ വാഹനം ഓടിച്ചുകയറ്റുകയാണ് ഉണ്ടായത്.

post watermark60x60

എഡ്്മന്റനില്‍ കോമണ്‍വെല്‍ത്ത് സ്‌റ്റേഡിയത്തിനടുത്ത് പോലീസ് ബാരിക്കേഡ് തകര്‍ത്ത് മുന്നേറിയ വാഹനം ജനക്കൂട്ടത്തിന് നേരെ ഓടിച്ചു കയറ്റുകയും തുടര്‍ന്ന് വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ അക്രമി ഡ്യൂട്ടിയിലുണ്ടായ പോലീസ് ഓഫീസറെ കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സ്‌റ്റേഡിയം റോഡിനടുത്ത് 92 സ്ട്രീറ്റില്‍ ആണ് ജനക്കൂട്ടത്തെ നടുക്കിയ കൃത്യം അരങ്ങേറിയത്. അക്രമത്തിനു ശേഷം കടന്നു കളയാന്‍ ശ്രമിച്ച ഇയാളെ ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ കീഴക്കുകയും ചെയ്തു.

Download Our Android App | iOS App

ഇതിനിടെ ആല്‍ബര്‍ട്ട മേഖലയിലും കാല്‍നടയാത്രക്കാര്‍ക്കു നേരെ വാന്‍ ഇടിച്ചു കയറ്റിയ ആക്രമണവുമുണ്ടായി. ഈ സംഭവത്തില്‍ നാലു പേര്‍ക്കാണ് പരിക്കേറ്റത്. ഇൗ സംഭവവുമായി ബന്ധപ്പെട്ട ഒരു കാര്‍ കസ്റ്റഡിയിലെടുത്തപ്പോള്‍ അതില്‍നിന്നും ഐഎസിന്റെ പതാകലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ആദ്യസംഭവത്തെ ഭീകരാക്രമണമായി വിലയിരുത്തുന്നുണ്ടെങ്കിലും അക്രമി ഒറ്റക്കാണ് കൃത്യം ചെയ്‌തെന്നും ഐ എസ് ഭീകരാക്രമണമായി ഇതിനെ കാണേണ്ടയെന്നും പോലീസ് ചീഫ് റോഡ് ക്‌നെഷെറ്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭീകരാക്രമണമായി വ്യാഖ്യാനിക്കാന്‍ പറ്റിയ തെളിവുകള്‍ ഇല്ലെങ്കിലും എഡ്മന്റന്‍ നിവാസികള്‍ ജാഗരൂകരായിരിക്കണെമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

-ADVERTISEMENT-

You might also like