ലേഖനം : മാറയെ മധുരമാക്കുന്ന ദൈവിക കരുതൽ

മാറ എന്ന വാക്കിന്റെ അർഥം കയ്പ് എന്നാണ്. പുറപ്പാട് 15 :23 ൽ അത് എഴുതിയിരിക്കുന്നു . ജീവിതത്തിൽ അഥവാ കഷ്ടതെയുടെ അനുഭവം ഇല്ലാത്തവരായി ആരും തന്നെ ഇല്ല .ദൈവത്തിന്റെ സ്വന്തം ജനങ്ങൾക്ക് കയ്പിന്റെ അനുഭവം ഏറും. ഇസ്രയേൽ ദൈവത്തിന്റെ സ്വന്തം ജനം ആയിരുനിന്ട്ടും ദൈവം അവരെ കയ്പിന്റെ അനുഭവത്തിലുടെയാണ് നടത്തിയത് , അത് അവരെ തകർക്കുവാനല്ല മറിച്ച് അവരെ പണിത് പുതിയൊരു തിളങ്ങുന്ന മുത്താക്കി മാറ്റുവാൻ ആയിരുന്നു .പലപ്പോഴും നമ്മുടെ കഷ്ടതകളും അതിനായിട്ടാണ് . ഇതെല്ലാം സാരമില്ല എന്ന് നാം എണ്ണണം. അതാണ്‌ ഒരു ദൈവ പൈതലിന്റെ പ്രതീക്ഷയും പ്രത്യാശയും .

കഷ്ടതെയിലും പാടുന്നത് ഒരു കൃപയാണ് അതിനായി നാം നിരന്തരം യാചികണം. ചെങ്ക്ടൽ പിളര്നതും മിര്യയാമിന്റെ രോഗം മാറുന്നതുമായ വലിയ അത്ഭുതങ്ങൾ കണ്ട് മുമ്പോട്ട് വന്ന ഇസ്രയേല്‍ ജനത, വെള്ളത്തിനായി ദൈവത്തോട പിറുപിറുത്തു. അവരുടെ ആവശ്യം വെള്ളം തന്നെയാണ്ണ്‍ അത് അവരുടെ മുന്പിൽ ഉണ്ട് ,എന്നാൽ പല കയ്പ് അനുഭവം നിമിത്തം അത് അനുഭവിക്കാൻ അവർക്ക് സാധികുന്നില്ല. ഇത് പോലെയാ ചിലരുടെ അനുഗ്രഹങ്ങൾ, മുന്പിൽ ഉണ്ട് പക്ഷെ അനുഭവിക്കാന്‍ സാധിക്കുന്നില്ല. ചില മാറയുടെ അനുഭവം ജിവിതത്തിൽ ഉള്ളതുകൊണ്ട ഇത്രയും അത്ഭുതങ്ങൾ കണ്ടിട്ടും പിറുപിറുകുന്ന അവസ്ഥയാണ്. ഇതിനു പ്രധാന കാരണം ദൈവത്തിലുള്ള വിശ്വാസകുറവാണ്. എന്നാൽ നമ്മുടെ വിശ്വസതിന്‍റെ അളവ് അറിയണമെങ്കിൽ, മാറയുടെ അനുഭവതിലുടെ കടന്നു പോകണം അപ്പോൾ മാത്രമേ വിശ്വാസികൾ എന്ന പേരിനു നാം യോഗ്യരാകുകയുള്ളൂ .

അങ്ങനെ വെള്ളം ലഭികേന്ടതിനു മോശ ദൈവത്തോട് അപേക്ഷിച്ചു.ദൈവo അവനൊരു വൃക്ഷം കാണിച്ചു കൊടുത്തു. അങനെ മോശ ദൈവത്തിന്റെ നിര്ബന്ധ പ്രകാരം വൃക്ഷത്തിലെ ഒരു കൊമ്പ് ഒടിച്ച് വെള്ളതിളിട്ടപോൾ , മാറ മധുര മായി മാറി. ഇതുപോലെ ചില കമ്പുകൾ നമ്മുടെ ജിവിതത്തിൽ വരുമ്പോൾ നമ്മുളും മദുരം ആയി മാറുന്നു. ഒരാൾക്ക് ഡയബറ്റിക് വന്നു കഴിയുമ്പോൾ മധുരതോട് അതിവ താല്പര്യം ആണ് , എന്ന്ചി പറയാറുള്ളതു പോലെ ർക്ക് കഷ്ടത വരുമ്പോൾ ഒരു ദൈവ പൈതലിനു ദൈവത്തിലുള്ള ആശ്രയബോധം കൂടുന്നു. ഈ കഷ്ടത നമ്മെ പുതിയ പൊന്നാക്കി പുറത്തെടുക്കുവാനാണ് . നമ്മുടെ ജിവിത്ത്തിലെ കയ്പിന്റെ അനുഭവം മാറുമ്പോള്‍ നമുക്കായി നല്ലോരവകാശം ഒരുക്കി വെച്ചിരിപ്പുണ്ടാകും .ആ അവകാശം കിട്ടണമെങ്കിൽ, ലഭ്യ മാകുന്ന നാൾ വരെയും കർത്താവായ യേശുവിൽ അശ്രിയിച്ച മുന്നോട്ടു ജിവിക്കാം. പാട്ടുകാരനോട് ചേര്‍ന്നു നമ്മുക്കും പാടാന്‍ കഴിയട്ടെ “കഷ്ട്ടതയിലും പാടുവാന്‍…നഷ്ട്ടമതില്‍ കൊണ്ടാടുവാന്‍….” ദൈവം ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ.

-ADVERTISEMENT-

-ADVERTISEMENT-

You might also like