പാസ്റ്റർ ഭക്തവത്സലനെ എക്സൽ മിനിസ്ട്രീസ് ആദരിച്ചു.

ബാംഗ്ലൂർ: പ്രശസ്ഥ ക്രിസ്തീയ ഗാന രചയിതാവും ഗായകനുമായ പാസ്റ്റർ ഭക്ത വത്സലനെ എക്സൽ മിനിസ്ട്രിസ് ആദരിച്ചു. ബാംഗ്ലൂരിൽ വെച്ചു നടത്തപ്പെട്ട 8- മത് കർണ്ണാടക എക്സൽ വി ബി സ് പ്രവർത്തനങ്ങളുടെ സമാപന യോഗത്തിലാണ് നടത്തപ്പെട്ടത്. കഴിഞ്ഞ 46 വർഷങ്ങളിൽ ക്രൈസ്തവ ഗാനരംഗത്തു 300 ലധികം ഗാനങ്ങൾ രചിച്ചു ഈണം നൽകുവാൻ അദ്ദേഹത്തിനു സാധിച്ചു. എക്സൽ മിനിസ്ട്രിസ് ഡയറക്ടർ പാസ്റ്റർ അനിൽ പി എം, പാസ്റ്റര്മാരായ ഐസക്‌ തര്യൻ, ഷിനു തോമസ്‌, ഉദയ്, ഷംസുദ്ധീൻ, ജിബു ജോൺ, തുടങ്ങിയവർ ചേർന്ന് അദ്ധേഹത്തിനു മൊമെന്റോ നൽകി ആദരിച്ചു. എക്സൽ മിനിസ്ട്രിസ് ഡയറക്ടർ പാസ്റ്റർ. ബിനു ജോസഫ്‌, ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ്‌ അസോസിയേഷൻ അംഗം ബ്രദ. മനീഷ്, കൂടാതെ പാസ്റ്റര്മാരായ ജെയ്‌മോൻ കെ, ഐസക്‌ പീറ്റർ, പ്രദീപ്, ഷാജി, തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
കര്ണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എക്സൽ പ്രവര്ത്തകരും ദൈവസന്മാരും സന്നിഹിതരായിരുന്നു.⁠⁠⁠⁠

post watermark60x60

വാർത്ത : ഷിനു തോമസ് ബാംഗ്ലൂർ

-ADVERTISEMENT-

You might also like