ഭാവന: കാഹള ധ്വനി | ജിജി പ്രമോദ്

കത്രീനാമ്മച്ചി ശക്തമായി ആരാധിക്കു ക യാണ്. ഉപവാസ പ്രാർത്ഥനയുടെ അവസാന ദിവസം ആണ്. എല്ലാപ്രാവശ്യത്തെയും പോലെ അല്ല ഈ തവണ കാർത്താവിനോട് കൂടുതൽ അടുത്തു എന്നൊരു തോന്നൽ അമ്മച്ചിയുടെ മനസ്സിലും ഉണ്ട്. അതിന്റെ ഗൗരവം മുഖത്ത് നിഴലിച്ചു കാണാം. ആരാ ധനയ്ക്കു ശേഷം വീട്ടിലേക്കു മടങ്ങും വഴി പതിവിനു വിപരീതമായി അമ്മച്ചി മൗനം പാലിച്ചു. കുവൈറ്റ് അമ്മിണി സഹോദരി ഇന്നൊന്നും പറയുന്നില്ലേ എന്ന മട്ടിൽ കത്രീനാമ്മച്ചിയെ സൂക്ഷിച്ചൊന്നു നോക്കി. അമ്മച്ചി അത് കാര്യമാക്കാതെ മുന്നോട്ടുനടന്നു. അമ്മിണി സഹോദരി നേരെ ചൊവ്വേ കയ്യടിച്ചു ആരാധി ക്കില്ല എന്ന് എല്ലാ ഞായറാഴ്ചയും അര്ധനക്കു ശേഷം അമ്മച്ചി അവരോടു പറയുകയും എനിക്കങ്ങനെ ആരാധിക്കാ നാണു ഇഷ്ടം എന്ന് അമ്മിണി സഹോദരി മറുപടിനല്കുകയും ചെയ്യുമായിരുന്നു. ഇതെല്ലാ ആഴ്ചയും പതിവുള്ളതാണ്. ഇന്ന് അതും നടന്നില്ല. വായ് തുറന്നാൽ പ്രാപിച്ച കൃപ നഷ്ടമാകുമോ എന്ന ചിന്തയുടെ അടിസ്ഥാനത്തിൽ മൗനമായി അമ്മച്ചി വീട്ടിലേക്കു നടന്നു.

വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം അമ്മച്ചി കൃഷി നോക്കാനായി പറമ്പിലേക്കിറങ്ങി. കൃഷി ചെയ്യാനൊന്നും ആളിനെകിട്ടാതിരുന്നു വിഷമിച്ചപ്പോൾ ഒരു ബംഗാളി യെ ദൈവമായിട്ടു കൊണ്ട് വന്നത് കൊണ്ടു ഇക്കോല്ലവും താമസിച്ചാണെങ്കിലും കൃഷി ഇറക്കാൻ സാധിച്ചു. പറമ്പിലേക്ക് ചെന്ന അമ്മച്ചി കണ്ട കാഴ്ചയോ ബംഗാളി നട്ട ചേനയും കാച്ചിലും ഒക്കെ മുള പൊട്ടിവരും മുൻപേ അയല്പക്കത്തെ കോഴികൾ ചികഞ്ഞു വെളിയിൽ ഇട്ടിരിക്കുന്നു. അമ്മച്ചിയുടെ മൗനം ഭഞ്ജിക്ക പ്പെ ട്ടു,കൈകൾ കല്ലുകളിലേക്കു നീളപ്പെട്ടു, കോഴിയുടെ കാലുകൾ ഒടിയ പെട്ടു, അയൽക്കാരന്റെ ശബ്ദം കേൾക്കപ്പെട്ടു, അമ്മച്ചിയുടെ ശബ്ദവും മുഴങ്ങി കേട്ടു. അന്തരീക്ഷം ഒന്ന് ശാന്തമായപ്പോൾ ശക്തമായ ഹോൺ അടി ശബ്ദം പോലെ ഒരു ശബ്ദം അമ്മച്ചികേട്ടൂ. അമ്മച്ചിയുടെ ശരീരം ആസകലം ഒരു തരിപ്പ് അനുഭവപ്പെട്ടു. ദൈവദാസൻ പ്രസംഗ ത്തിൽ സൂചിപ്പിച്ച ശബ്ദം ഇതല്ലേ. കർത്താവു മേഘത്തിൽ വരുമ്പോൾ കാഹളം മുഴക്കും, അത് ഒരുഹോൺ നീട്ടിഅടിക്കുന്ന പോലെ കേൾക്കാം. അത് കേൾക്കുന്നവർ മാത്രമേ ചിറകുകൾ മുളച്ചു രൂപാന്തരം പ്രാപിച്ചു കാർത്താവിനൊപ്പം എടുക്ക പെടുകയുള്ളൂ. ഒരു നിമിഷം ഇതെല്ലാം അമ്മച്ചിയുടെ ചിന്ത മണ്ഡലത്തി ൽ കൂടി മിന്നിമറഞ്ഞു.കർത്താവേ കർത്താവെ അമ്മച്ചി വിളിച്ചു, ഒച്ചപുറത്തെക്കു വരുന്നില്ല. ചിറകുകളും മുളക്കുന്നില്ല. അയാൽക്കാരനോട് കലഹം ഉണ്ടാക്കുകയും കോഴിയുടെ കാൽ ഒടിക്കുകയും ചെയ്തത് കൊണ്ടാണോ. കാഹളം താൻകേട്ടല്ലോ അപ്പോൾ രൂപാന്തരം പ്രാപിക്കേണ്ടതുആണ്.

എന്തായാലും പറക്കുവാൻ ശ്രെമിക്കാം. അപ്പോൾ ചിറകുകൾ മുളക്കുമായിരിക്കും. കാഹളം ഇപ്പോഴും കേൾക്കുന്നുണ്ട്. ഭൂമി ഒക്കെ കുലുങ്ങുന്നപോലെ. എങ്ങനെയും കാർത്താവിനൊപ്പം പോയെ തീരു.സർവ്വശക്തിയും സംഭരിച്ചു അമ്മച്ചി പറക്കുവാനായി എടുത്തു ചാടി. അയ്യോ…. ഒരു നിലവിളി……ലൈറ്റ് ഒന്നൊന്നായി തെളിയ പെട്ടു. താഴത്തു കിടന്നുറങ്ങിയിരുന്ന ഒരു പട്ടാളക്കാരന്റെ നെഞ്ചിൽ അമ്മച്ചിവീണു കിട ക്കുന്നു.

ഡൽഹിയിൽ താമസിക്കുന്ന മകന്റെ വീട്ടിലേക്കു പോകുവാൻ കേരളഎക്സ്സ്‌പ്രെസ്സിൽ മകനൊപ്പം യാത്ര തിരിച്ച അമ്മച്ചിയുടെ സ്വപ്നത്തിനു ഇരയായത് ഒരു ധീര ജവാനും. ബർത്ത് ഇല്ലാത്തതിനാൽ താഴെ കിടന്നുറങ്ങിയ ജവാന്റെ മുകളിലേക്കു ഉറക്കത്തിൽ ട്രെയിനിന്റെ ഹോൺ അടി കേട്ട് കാഹളം ആണെന്ന് കരുതി അമ്മച്ചി പറന്നിറങ്ങി. എല്ലാവരും അമ്മച്ചിയെ തുറിച്ചു നോക്കിയപ്പോൾ അമ്മച്ചി പറഞ്ഞു കർത്താവു വന്നില്ല അല്ലേ. ഒന്നും മനസ്സിലാകാതെ പാവം ജവാൻ നെഞ്ചുതിരുമി. ഡൽഹി യിൽ മകന്റെ സഭയിൽ ഞായറാഴ്ച അമ്മച്ചി ജീവനുള്ള സാക്ഷ്യം പറഞ്ഞു. ഞാൻ ബർത്തിൽ നിന്നുചാടിയപ്പോഴും കർത്താവുദൂതന്മാരാൾ എന്നെ താങ്ങി. എല്ലാത്തിനും മൂക സാക്ഷിയായ അമ്മച്ചിയുടെ മകൻ സാമിന്റെ മനസ്സിൽ വേദനിച്ചു നിലവിളിച്ചു ആ ജവാന്റെ മുഖം തെളിഞ്ഞു വന്നു.അതാണോ അമ്മച്ചി പറഞ്ഞ ദൂതൻ….

(ജിജി പ്രമോദ്)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.