ദുരുപദേശങ്ങള്‍ തകര്‍ത്തെറിയുന്ന ജീവിതങ്ങള്‍

പെന്തകോസ്ത് സമൂഹത്തിലെ കാര്‍ന്നുതിന്നുന്ന പ്രതിഭാസമായി ദുരുപദേശങ്ങളും തെറ്റായ പഠിപ്പിക്കലുകളും വളരുന്നു വരുന്നു. തെറ്റേത് ശരിയേത് എന്ന് തിരിച്ചറിയാതെ ജനങ്ങള്‍ ഉഴലുകയാണ്. ഒറിജിനലിനെ പോലും വെല്ലുന്ന രീതിയില്‍ വ്യാജന്‍ അരങ്ങു തകര്‍ക്കുമ്പോള്‍ ശരിയെ തൃണവത്കരിച്ചുകൊണ്ട് തെറ്റിനെ ആത്മീയതയായി ഉയര്‍ത്തിപിടിച്ച് ദൈവസഭയെ തകര്‍ക്കുവാന്‍ ചിലര്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു.

ആത്മീയതയെ മാര്‍ക്കറ്റ് ചെയ്യുന്നവര്‍

ആത്മീയതയെ മാര്‍ക്കറ്റ് ചെയ്യുന്നവര്‍ കാണിക്കുന്ന എന്ത് കൊക്കാം പീച്ചകളും അതേപോലെ അനുകരിക്കുവാനും അതാണ് യഥാര്‍ത്ഥ ആത്മീയം എന്ന് മറ്റുള്ളവരെ നോക്കി പരീശ മനോഭാവത്തില്‍ വിലയിരുത്തുകയും പിതാക്കന്മാര്‍ അനുഷ്ട്ടിച്ച വിശുദ്ധിയും വേര്‍പാടും നിരാകരിച്ചു കൊണ്ട് എങ്ങനെ  ജീവിച്ചാലും വേണ്ടില്ല സ്വര്‍ഗത്തില്‍ സീറ്റ് ഉറപ്പാണ്‌ എന്ന് വാഗ്ദാനം നല്‍കുന്ന ഇത്തരം നവ തട്ടുകടകളുടെ ഉദ്ധേശശുദ്ധി ദൈവജനം തിരിച്ചറിയണം.

ഉന്തിയും തള്ളിയും കുരച്ചും ചൊറിഞ്ഞും കേട്ടിപിടിച്ചും  മാന്തിയും പ്രവചനം എന്ന രൂപത്തില്‍ വായില്‍ തോന്നുന്നത് വിളിച്ചു പറയുകയും ചെയ്യുന്നവര്‍   കാണിക്കുന്നതും ആത്മാവിനെ ആവാഹിക്കുന്ന മന്ത്രവാദികളും   ഭാവി പറയുകയും ചെയ്യുന്ന ജ്യോതിഷന്‍മാരും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? ഫ്ലെക്സ്സുകളില്‍ ഫോട്ടോ നിരത്തി ആളുകളെ ആകര്‍ഷിച്ചു വായില്‍ തോന്നുന്നത് മുഴുവന്‍ വിളിച്ചു പറഞ്ഞു ദൈവ വചനത്തെ ദുര്‍വ്യാഖ്യനം ചെയിത് വിഡ്ഢിത്തരങ്ങള്‍ വിളിച്ചുപറയുന്നവരെ ചുമന്നുകൊണ്ട്നടക്കുന്ന ചില അഭിനവ ആത്മീയരെ കാണുമ്പോള്‍ സഹതാപം മാത്രമല്ല ലജ്ജയാണ് നമുക്ക് തോന്നേണ്ടത്. രണ്ടും മൂന്നും വേദികളില്‍ കയറികഴിഞ്ഞാല്‍ ഏതു കള്ളനെയും വ്യഭിചാരിയും ഉയര്‍ത്തികൊണ്ട് നടക്കുന്നവര്‍ ചെയ്യുന്നത് സഭയിലെ കുഞ്ഞാടുകളെ കശാപ്പുചെയ്യാന്‍ ഏല്‍പ്പിക്കുകയാണ്. ശബ്ധകൊലാഹലങ്ങള്‍ കൊണ്ട് ജനത്തെ വൈകാരിക ലോകത്ത് കൊണ്ടെത്തിക്കുന്ന ഇത്തരം ആത്മീയ കച്ചവടക്കാരുടെ ജീവിതത്തിന്‍റെ പിന്നാമ്പുറങ്ങങ്ങള്‍ മിക്കതും അധര്‍മികതയുടെ കൂത്തരങ്ങുകളാണ്.

ആത്മീയതയുടെ  മറവില്‍ ചൂഷണം

സത്യസുവിശേഷത്തെ യഥാര്‍ത്ഥമായി പ്രസംഗിക്കാതെ പ്രോസ്പിരിറ്റി പ്രസംഗിച്ചു ജനങ്ങളുടെ ഇല്ലായ്മകളെ ചൂഷണം ചെയ്ത് ”  അവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരി”  കോടികളുടെ ആസ്തികളും ആഡംബര ജീവിതവും നയിക്കുന്നവര്‍ പുലര്‍ത്തുന്നത് സെക്കുലര്‍ ആള്‍ ദൈവ സിദ്ധാന്തമാണ്. ദൈവത്തെക്കാള്‍ ഉപരി പരിവേഷം നല്‍കി വീടുകളില്‍ കൂട്ടായ്മയ്ക്ക് ക്ഷണിക്കുമ്പോള്‍ സ്ത്രീകളെ വശീകരിച്ചു ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന ഇത്തരം ഇത്തിള്‍ കണ്ണികകള്‍ നശിപ്പിക്കുന്നത് ആത്മീയത മാത്രമല്ല വിലപ്പെട്ട കുടുംബജീവിതങ്ങളെയാണ്.

ഫയറും കൃപയും  ബ്ലെസ്സും മഴയും മാരിയും അരങ്ങു തകര്‍ക്കുമ്പോള്‍ വിളക്കിന്‍റെ തീ കാണുമ്പോള്‍ ഓടിവരുന്ന ഈയാം പാറ്റകളെ പോലെ  ജീവിതത്തില്‍ നിഷ്കളങ്ക വിശ്വാസികള്‍ കത്തിക്കരിയുകയാണ്.ഒരു കാലത്ത്  അഗ്നിഅഭിഷേകം നടത്തിയവര്‍ ഇന്നു പുറത്തുവിടുന്നത് തീമാത്രമല്ല കട്ട പുകയുമാണ്. ഈ പുകയില്‍ ശ്വാസം മുട്ടി ഇന്നത്തെ സമൂഹം ഉലയുകയാണ്. കണ്ട കള്ളനും വെഭിചാരിക്കും കൊലയളിക്കും രാഷ്ട്രീയകാര്‍ക്കും വെള്ള ഷര്‍ട്ടും ഒരു ബൈബിളും പിടിച്ചാല്‍ പിന്നെ ഇവിടെ ആത്മീയതയുടെ വേഷം കെട്ടാം.. കൂട്ടിന് മൈക്കെടുത്ത് അലറിവിവിളിക്കുവാന്‍ ഉള്ള കഴിവും ഉണ്ടെങ്കില്‍ പിന്നെ  സ്വര്‍ഗത്തില്‍ നിന്നും ആത്മാവിനെ ഹോള്‍സൈല്‍ ആയും റീട്ടയില്‍ ആയും വിതരണം ഇവര്‍ ആയിരിക്കും.

വാല്‍കഷണം :

ദുരുപദേശങ്ങളെ തടയിടുവാനും ഇത്തരം ആട്ടില്‍തോലിട്ട ചെന്നായ്ക്കളെ വലിച്ചുകീറി ദൈവ ജനങ്ങള്‍ക്ക് അപബോധം പകര്‍ന്നുകൊടുക്കേണ്ടവര്‍ ഇതൊന്നും കണ്ടില്ല എന്ന് നടിക്കുന്നത് അപകടമാണ്. ഇത്തരം ബാധകളുടെ പുറകെ പോകുന്നവര്‍ പ്രധാന പെന്തകോസ്ത് സഭകളിലെ ചുറുചുറുക്കുള്ള ചെറുപ്പക്കാരാണ് എന്നതാണ് വേദനാജനകമായ യാഥാര്‍ത്ഥ്യം. ഇവരെ ആകര്‍ഷിക്കുവാനുള്ള എല്ലാ വിഭവങ്ങളുമായിട്ടാണ് ഈ ദുരുപദേശര്‍ രംഗത്ത് ഇറങ്ങുന്നത്.സഭകളില്‍  ശരിയായ അപബോധം  നല്കിയില്ലെങ്കില്‍ നാളെ തലമുറയുടെ കണ്ണീര് കണ്ട് വിലപിക്കേണ്ടി വരും…കടുത്ത വില കൊടുക്കേണ്ടിവരും.. പിന്നീട് വിലപിച്ചിട്ട് കാര്യമില്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply