- Advertisement -

ന്യൂ ജെനറെഷൻ ബിസിയാണ് | New Generation is always busy

തിരക്ക് പിടിച്ച ലോകത്തിലാണ് നാം ഇന്ന്. ആർക്കും ഒന്നിനും സമയം തികയുന്നില്ല. എല്ലാം എത്രയും വേഗം ചെയ്തു തീർക്കുവാനായി നെട്ടോട്ടം ഓടുകയാണ്. ഇവിടെ പലപ്പോഴും തകരുന്നത് പരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന ഉപദേശങ്ങളും ധാർമ്മിക മൂല്യങ്ങളും ആണ്. ഇന്നത്തെ സൗഹൃദവലയങ്ങൾ പോലും സോഷ്യൽ നെറ്റ്വർക്കുകളിൽ മാത്രമായി പരിമിതപ്പെടുന്നു. കൂട്ടുകുടുംബങ്ങൾ ആണുകുടുംബങ്ങൾ ആയി മാറി. എല്ലാത്തിനും ഒരു ‘ഇ’ ടച്ച്‌. ചാറ്റിങ്ങും ചീറ്റിങ്ങും സജീവം. പിടിച്ചുപറിയും കൊലപാതകവും പെണ്‍വാണിഭവും ഇങ്ങനെ പോകുന്നു വീരേതിഹാസങ്ങൾ. ഇതിനെല്ലാം വളക്കൂറുള്ള മണ്ണായി നമ്മുടെ നാട് മാറിയിരിക്കുന്നു. കൂട്ടുകാരെ ചതിക്കുന്നത് ഒരു ട്രെന്റ് ആയി മാറിക്കഴിഞ്ഞു. സ്വന്തം മാതാവിനെയും സഹോദരിയെയും അശുദ്ധമാക്കുന്ന നരാധമന്മാർ. ഉപരി പഠനത്തിനു അന്യനാട്ടിൽ പോകുന്നവരുടെ അഴിഞ്ഞാട്ടം വേറെ. എല്ലാം കൂടി ബിസി ജീവിതം തന്നെ.

Download Our Android App | iOS App

മക്കളെ താലോലിച്ചു വളർത്തിയ മാതാപിതാക്കൾക്ക് അവരുടെ തിരക്കുപിടിച്ച ജീവിതം കാരണം മക്കളെ മനസിലാക്കാൻ കഴിയുന്നില്ല. മക്കൾക്കും അങ്ങനെ തന്നെ. രണ്ടു കൂട്ടരും ഭാരമായിത്തീരുന്നു. ഈ ബന്ധങ്ങൾ ഒഴിവാക്കാനാണ് ഇന്നത്തെ ശ്രമം. ഇവിടെ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നു; അത് പൊട്ടിത്തെറിയിൽ കലാശിക്കുന്നു. മക്കളുടെ അരുതാത്ത വഴികളെക്കുറിച്ച് വിലപിക്കുന്ന അച്ഛനമ്മമാർ, വളർത്തി വലുതാക്കിയ അവർക്ക് വേണ്ടി ജീവിക്കണോ എന്നുപോലും ചോദിക്കുന്നു.
പെന്തകോസ്ത് കുടുംബങ്ങളുടെ അവസ്ഥയും മറ്റൊന്നല്ല. ആത്മീയ കൂട്ടായ്മകളിൽ നിന്നും അവർ അകലുന്നു. സണ്‍‌ഡേ സ്കൂളിൽ പോകാൻ മടി. റ്റൂഷ്യൻ, സ്പെഷ്യൽ കോച്ചിംഗ്ക്ലാസ് ഇങ്ങനെ ബിസിയാണ്. കുടുംബ പ്രാർഥനകൾ ചാനലുകൾ നിയന്ത്രിക്കുന്നു. സഭാ തലത്തിലെ ‘ചീപ്പ്‌ പൊളിറ്റിക്സ്’ കണ്ടു മടുത്തു. ശരിയായ ഉപദേശം പ്രസംഗിക്കുന്നവരോട് വെറുപ്പായി. സ്വതന്ത്രമായി ജീവിക്കാൻ ഇഷ്ടപ്പെടുന്നു. നിയമങ്ങൾ കഠിനമായാൽ ഉൾക്കൊള്ളാൻ പ്രയാസം. പല മാതാപിതാക്കളും ശിക്ഷിക്കാൻ ഭയക്കുന്നു; കാരണം അവർ വല്ല കടുംകൈ ചെയ്യുമോ എന്നാ പേടി. സഭയ്ക്കും ഇവരെക്കുറിച്ച് വിചാരമില്ലാതായിരിക്കുന്നുവോ?

post watermark60x60

മാതാപിതാക്കളെ, നിങ്ങൾ എത്ര ബിസിയാനെങ്കിലും മക്കളോടൊത്ത് സമയം ചിലവഴിക്കുക. മക്കൾക്ക്‌ മാതൃകയാവാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ? അവരെ ആത്മീയരായി വളർത്താനോ കേവലം ബുദ്ധിജീവികളാക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നത്? പഠിപ്പിച്ചു മിടുക്കരാക്കാൻ മിനക്കെടുമ്പോൾ തന്നെ അവരെ ആത്മീയ പ്രബുധരാക്കനും ശ്രദ്ധിച്ചാൽ അവരുടെ ഭാവി എത്ര നന്നാകുമായിരുന്നു?

-ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

Comments
Loading...