വിവര സാങ്കേതിക വിദ്യയുടെ ആധുനിക പതിപ്പാണ് ഇൻറർനെറ്റും, സോഷ്യൽ നെറ്റുവർക്കുകളും. പരസ്പരം സംസാരിക്കാനും ബന്ധങ്ങൾ സ്ഥാപിക്കുവാനും സഹായിക്കുന്ന വെബ്സൈറ്റുകളാണ് സോഷ്യൽ നെറ്റുവർക്കുകൾ. ഫെയിസ്ബുക്ക്, ഓർക്കുട്ട്, ട്വിറ്റെർ, ഗൂഗിൾ പ്ലസ് തുടങ്ങി നിരവധി സോഷ്യൽ നെറ്റുവർക്ക് സൈറ്റുകൾ ഇന്ന് സജീവമാണ്. ചുരുങ്ങിയ കാലം കൊണ്ട് യുവതലമുറ ആവേശപൂർവ്വം നെഞ്ചിലേറ്റിയവയാണിവ. ലക്ഷക്കണക്കിന് കൌമാരക്കാരും യുവജനങ്ങളും ഇന്ന് ഇതിന്റെ ഭാഗമാണ്. കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്നും അണ്കുടുംബ വ്യവസ്ഥയിലേക്കു ചുവടുമാറിയപ്പോൾ ഏകാന്ദരായ യുവജനങ്ങളുടെ ഒറ്റപ്പെടലുകൾ ഒഴിവാക്കാൻ സഹായിച്ചത് ഈ നെറ്റുവർക്കുകളാണെന്ന് പറയുന്നതിൽ അതിശയോക്തി ഇല്ല. കബ്യുട്ടർ മാത്രമല്ല മൊബൈൽ ഫോണിലൂടെയും ഈ സംവിധാനം ഉപയോഗിക്കാൻ കഴിയും എന്നതാണ് ഇന്നത്തെ സവിശേഷത.
ഉദ്യോഗസ്ഥരായ മാതാപിതാക്കൾക്ക് മക്കളുമായി സംസാരിക്കുവാൻ നേരമില്ല. പ്രാരാബ്ധങ്ങൾ ഒഴിഞ്ഞിട്ടുവേണ്ടേ സംസാരിക്കുവാൻ? തലമുറകൾക്ക് അർഹിക്കുന്ന സ്നേഹം ലഭിക്കാതെവരുംബോഴാണ് സോഷ്യൽ നെറ്റുവർക്കുകളെ ആശ്രയിക്കുന്നത്. കേൾക്കുമ്പോൾ അതിശയം തോനുന്നുണ്ടാകാം എഗ്ഗിലും ഓരോ സെക്കന്ടിലും ലക്ഷക്കണക്കിന് ആളുകൾ സംസാരിക്കുവാനായി അവിടെ ക്യു നില്ക്കുകയാണ്. നമ്മുടെ തലമുറകൾ അഭിമുഖീകരിക്കുന്ന അതെ പ്രശ്നമാണ് ക്യുവിൽ നില്ക്കുന്നവരുടെതും. ഇവിടെ മാതാപിതാക്കളുമായി പഗ്ഗുവെയ്ക്കേണ്ട കുടുംബകാര്യങ്ങൾ പോലും ഒരിക്കലും കണ്ടിട്ടില്ലാത്ത വ്യെക്തിയോട് പങ്കുവയ്ക്കുകയും പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയും ചെയുന്നത് സാധാരണമായിക്കഴിഞ്ഞു.
അങ്ങനെ ചാറ്റിംഗ് സജീവമാകുന്നു. ഏതുനിമിഷവും സോഷ്യൽ നെറ്റുവർക്ക് സുഹൃത്തിന്റെ സാന്നിധ്യം ആഗ്രഹിക്കുന്നു. അത് പുരോഗമിച്ച് പ്രണയത്തിലേക്ക് വളരെവേഗം എത്തുന്നു. നേരിൽ കാണാനുള്ള ആഗ്രഹം നിമിത്തം പറഞ്ഞുറപ്പിച്ച സമയത്തോ സ്ഥലത്തോ വച്ച് കണ്ടുമുട്ടാൻ തിടുക്കംകാണിക്കുന്നു. ഇവിടെ രണ്ട് കാര്യങ്ങൾ സംഭവിക്കാം; ഒന്നുകിൽ പ്രണയത്തിന്റെ തീവ്രതയ്ക്കനുസരിച്ചു അരുതാത്ത കാര്യങ്ങൾക്കുവേണ്ടി പ്രേരിപ്പിച്ചേക്കാം. സുഹൃത്തിനുവേണ്ടി മരിക്കാനും ഒരുങ്ങിയിരിക്കുന്നതുകൊണ്ട് ആ ചതിക്കുഴി ശ്രദ്ധിക്കാതെ കുഴപ്പത്തിൽ ചെന്നുചാടാം. അല്ലെങ്കിൽ സുഹൃത്ത് വരാതിരുന്നാൽ ഇത്രയും കാലം മനക്കോട്ട കെട്ടിയത് വെറുതെഅയിരുന്നുവെന്നും സുഹൃത്ത് തന്നെ ചതിക്കുകയായിരുന്നു എന്നും തെളിയിക്കപ്പെടും. ഏതായാലും ഒരു ചതിവു പ്രതീക്ഷിക്കാം. സോഷ്യൽ നെറ്റുവർക്കുകൾ ഒരുക്കിക്കൊടുക്കുന്ന പ്രണയവും അതുമുഖാദിരം ഉണ്ടാകാനിടയുള്ള ലൈംഗീക ചതിക്കുഴിയും കാണാതെ പോകുന്ന ഇന്നത്തെ തലമുറകൾ ഒരിക്കലും തിരിച്ചുകയറാൻ കഴിയാത്ത ആഴങ്ങളിലേക്ക് വീണ്പോകുന്നുവോ? (തിരിച്ചറിവിന് സാധ്യതയില്ല എന്നല്ല പറഞ്ഞുവരുന്നത്). സോഷ്യൽ നെറ്റുവർക്കുകളെ ശരിയായ രീതിൽ ഉപയോഗിക്കുന്നതിനു പകരം വേണ്ടാത്ത തോന്നലുകൾ സാധിചെടുക്കുന്നതിനുള്ള മാർഗമായി തിരഞ്ഞെടുക്കുന്നതാണ് തെറ്റ്. ഇവിടെ ചാറ്റിങ്ങുകൽ പലതും ‘ചീറ്റിഗ്’ ആയിരുന്നല്ലോ എന്നറിയുന്നത് ചതിക്കുഴിയിൽ വീണു കഴിയുമ്പോഴാണ്.
മൊബൈൽ ഒരു വില്ലനോ?
ഒരു മൊബൈൽഫോണ്‍ വാങ്ങുവാൻ പ്രയാസപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ പ്രായപൂർത്തി ആകാത്ത കൗമാരക്കാരന്റെ പോക്കറ്റിൽ പോലും ഇന്ന് ഒന്നിലധികം മൊബൈലുകൾ ഉണ്ട്. ഒരു നേരം ആഹാരത്തിനു പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന മാതാപിതാക്കളെ വജ്ജിച്ചിട്ടായാലും അത് സാധിപ്പിചെടുക്കുന്ന തലമുറകൾ. റീചാർജ് ചെയ്യാൻ പണമില്ലാതെ വരുമ്പോൾ സുഹൃത്തുക്കളെ ചതിച്ചായാലും അത് സാധിപ്പിച്ചെടുക്കുന്നു. അതുകൊണ്ട് മൊബൈൽഫോണിനു ഒരു വില്ലൻറോളാണ് ഉള്ളത്. പരിധിയില്ലാതെ ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന മൊബൈൽ കബനികൾ യുവജനങ്ങളെ ലക്ഷ്യംവച്ച് മാത്രം രാത്രികാലങ്ങളിൽ സൗജന്യ കോളുകൾ ഏർപ്പെടുത്തുന്നുണ്ട്. മാതാപിതാക്കൾ ഉറങ്ങുമ്പോൾ ഉറങ്ങാതെ സല്ലപിക്കുന്നവരും, മെസേജുകൾ അയയ്ക്കുന്നവരുമായി രാത്രിയെ പകലാക്കി യുവതലമുറ മുന്നേറുകയാണ്.
ബ്ലുടുത്ത് നല്ലതിന് മതി
ബ്ലൂടുത്തുകൾ വില്ലനാണ്. അശ്ലീല ചിത്രങ്ങളും മറ്റും കൈമാറുകയും അത് കാണുകയും ചെയ്യുന്നത് സൈബർ കുറ്റകൃത്യമാണെന്നിരിക്കെ ഇന്നത്തെ തലമുറയ്ക്ക് അതൊരു വിഷയമേ അല്ല. ഇത്തരത്തിൽ ലഭിക്കുന്ന തെറ്റായ ലൈഗീക അറിവുകൾ വികലമായ വ്യെക്തിത്വത്തിനു ഉടമകളാക്കി അവരെ മാറ്റുന്നുണ്ടെന്നത് വിസ്മരിക്കരുത്. വിവാഹപൂർവ ബന്ധങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന ഇത്തരം ബന്ധങ്ങൾ ഒഴിവാക്കാനുള്ള മുന്കരുതലുകളോ ബോധവത്കരണങ്ങളോ നൽകാൻ ഇന്നാരും മെനക്കെടാറില്ല. ഉണ്ടെങ്കില്‍ തന്നെ ഫലപ്രധമാകുന്നില്ല. ഗുണദോഷങ്ങക്ക് ചെവികൊടുക്കാന്‍ തയാറാകാത്ത തലമുറകളാണ് വളർന്നു കൊണ്ടിരിക്കുന്നത്.
ഇവിടെ സോഷ്യൽ നെറ്റുവർക്കുകളും മൊബൈല്‍ ഫോണുകളും കുടുംബ ബന്ധങ്ങളെപ്പോലും തകർത്തുകൊണ്ടിരിക്കുന്നു. ചതിക്കുഴികളിലെക്കാണ് മക്കള്‍ പോകുന്നത് എന്നറിയാതെ മാതാപിതാക്കള്‍ തങ്ങളുടെ കാര്യം മാത്രം ശ്രദ്ധിച്ചു ജീവിക്കുന്നു. ഉപദേശം കേൾക്കാൻ മനസില്ലാത്ത തലമുറകളെ പല മാതാപിതാക്കളും ഉപധേശിക്കാറില്ല. ബ്ലൂടുത്തും, യൂ-ടൂബും ഒക്കെ തെറ്റായ കാര്യൾക്കുവേണ്ടി ഉപയോഗിക്കുന്ന തലമുറകള്‍ തെറ്റായ സംസ്കാരം വളർത്തിയെടുക്കുന്നതുവഴി ‘നിശബ്ദ കൊലയാളികളുടെ’ കയ്യില്‍ ഞെരിഞ്ഞമാരുകയാണ്.
വ്യാജനുണ്ട് സൂക്ഷിക്കുക
വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയും ഒരു രസത്തിനുവേണ്ടി സുഹൃത്തിന്റെ ചിത്രം മോര്ഫ്ചെയ്യുന്നതുമൊക്കെ ഇന്ന് സാധാരണമാണ്. വ്യെക്തികളുടെ സ്വകാര്യതയിലേക്ക് മറയില്ലാതെ കടന്നുവരാന്‍ ഈ സൈറ്റുകള്ക്ക് കഴിയും. ഇവിടെ സകലതും സുതാര്യമാണ്. രസത്തിനുവേണ്ടി ചെയ്യുന്നപലതും ക്രിമിനല്‍ കുറ്റകൃത്യങ്ങളിലേക്ക് വരെ എത്തിക്കുന്നു.സാഗേതിക വിദ്യയെക്കുറിച്ചുള്ള കാര്യമായ അറിവില്ലാത്ത കൌമാരക്കാരും യുവജനങ്ങളുമാണ് ചതിക്കുഴിയിൽപ്പെ ടുന്നവരില്‍ ഏറയും. നാം എന്ത് അപ്‌ലോഡ് ചെയ്താലും അത് പകര്ത്താന്‍ അപരന് സാധിക്കും. എല്ലാവരുടെയും ഉദ്ധേശശുദ്ധി ഒന്നല്ലല്ലോ. ഒരിക്കൽപ്പൊലും കണ്ടിട്ടില്ലാത്ത വ്യക്തികളുമായുള്ള സൌഹൃദം ഒഴിവാക്കുന്നതാണ് ഉത്തമം. അപരിചിതർക്ക് മൊബൈല്‍ കൈമാറുകയോ, മിസ്ഡ് കോളുകള്‍ തിരിച്ചു വിളിക്കാതിരിക്കുകയോ ചെയ്യുക, പ്രത്യേകിച്ച് പെണ്‍കുട്ടികൾ. നിങ്ങളുടെ മൊബൈല്‍ ഫോണ്‍ മറ്റൊരാളുടെ കയ്യില്‍ നല്കേണ്ട. പരിചയമില്ലാത്ത വ്യക്തികള്‍ അയയ്ക്കുന്ന ലിങ്കുകള്‍ ഷെയര്‍ ചെയ്യാതിരിക്കുക. ഇ-മെയില്‍ ഹാക്ക് ചെയ്യപ്പെടുവാന്‍ സാദ്യത ഉള്ളതുകൊണ്ട് മുൻകരുതലുകള്‍ എടുക്കുക.
മാതാപിതാക്കളോട്…
സോഷ്യൽ നെറ്റുവർക്കുകളെ ക്കുറിച്ചുള്ള നിങ്ങളുടെ അറിവ് പരിമിതമാണെന്ഗിൽ അറിവുള്ളവരോട് ചോദിച്ചു മനസിലാക്കുക. മക്കളുടെ ഇന്റർനെറ്റ്-മൊബൈൽ ഉപയോഗത്തെക്കുറിച്ചുള്ള അറിവുണ്ടായിരിക്കണം. സംശയം തോന്നിയാൽ നിരീക്ഷിക്കുകയും ഉടനടി നടപടികൾ എടുക്കുകയുമാകാം. അപരിചിതരുമായുള്ള സൌഹൃദത്തെ പ്രോത്സാഹിപ്പിക്കരുത്.
ഏതു വസ്തുവും നല്ല ഉദ്ദേശത്തോടെ ഉപയോഗിച്ചാൽ അത് സുഗമമായി പ്രവർത്തിക്കുവാനാകും. ചതികളിൽ ചാടി വിലപ്പെട്ടത് പലതും നഷ്ട്ടപ്പെടുത്തുന്നതിലും നല്ലത് സൂക്ഷ്മതയോടെ ജീവിക്കുക എന്നതാണ്. കൗമാര-യൌവനങ്ങൾ തകർന്നുടയാനുള്ളതല്ല. ആരോഗ്യകരമായ സമീപനങ്ങളിലൂടെ സമൂഹത്തിന് കൊള്ളാകുന്നവരായി ജീവിക്കാൻ തലമുറകളെ പഠിപ്പിക്കുക. നിങ്ങളുടെ മൌനം അവർക്കുള്ള അനുവാദമാണെന്നുകൂടി ഓർക്കുക.
– ജെ പി വെണ്ണിക്കുളം