തലച്ചിറ യുവസാരഥി വിദ്യാഭ്യാസ കരുതൽ പദ്ധതി ജാലകം 2025 ന് തുടക്കമായി

കൊട്ടാരക്കര : തലച്ചിറ യുവ സാരഥി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ കരുതൽ പദ്ധതി ജാലകം 2025 ചിരട്ടക്കോണം മലങ്കര കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സജി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ബ്രിജേഷ് ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. റിട്ട.ഹെഡ്മാസ്റ്റർ കെ.ഒ.രാജുക്കുട്ടി, ഹൈക്കോടതി സീനിയർ അഭിഭാഷകൻ അഡ്വ.അലക്സാണ്ടർ ജോർജ്, അധ്യാപക അവാർഡ് ജേതാവ് പി.എ.സജിമോൻ, ഗ്രാമപഞ്ചായത്ത് അംഗം പി.സുരേന്ദ്രൻ, ഭിന്നശേഷി മേഖലയിലെ സാമൂഹിക പ്രവർത്തക സുജാത ഭാസ്കർ കോട്ടയം, ബിനു. ജി. കടയിൽ, സുരേഷ് കുമാർ, അനീഷ് കുമരകം, ബിനു സാം എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വൈ.എസ്. ജാലക പുരസ്കാര സമർപ്പണം ,കലാസംഗമം, പരിസ്ഥിതി വാരാചരണം എന്നിവയും നടന്നു. തുടർച്ചയായി 14-ാമത് വർഷമാണ് യുവ സാരഥി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജാലകം എന്ന പേരിൽ വിദ്യാഭ്യാസ കരുതൽ പദ്ധതി നടപ്പാക്കുന്നത്. വിവിധ പഞ്ചായത്തുകളിലെ 22 സ്കൂളുകളിൽ നിന്നുള്ള 125 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading