ശോഭകുറഞ്ഞ മിഴികൾ ദർശിച്ച മഹൽസ്നേഹം | ഡോ. രാജി ബെന്നി അബുദാബി

ഹൃദയം നുറുങ്ങും വേദനയിലും,
പതി തൻ സ്നേഹത്തിനായി കൊതിച്ചു നിന്നു
തിരസ്കരിക്കപ്പെടുമോരോ നിമിഷങ്ങളിലും
കനിവിനായി കാത്തിരിപ്പൂ മാനസം.
ശോഭ കുറഞ്ഞ കണ്ണുകൾ പ്രതികൂലമായി
ആശ്വാസമില്ലാതെ മനം തേങ്ങി
ബാഹ്യ സൗന്ദര്യത്തിൽ മയങ്ങി നിൽക്കുമാ –
പ്രിയതമനറിയുമോ തൻ ഹൃദയവേദന
നിശീഥിനിയുടെ മറവിൽ ഉരുകി മനം
കാലചക്രങ്ങൾ ഓടി മറഞ്ഞു
ആശ്വാസമേകാതെ ബന്ധുമിത്രാദികളും
പ്രതിസന്ധിയിൽ തണലേകാതെ സ്വസാവും
പരിഹസിച്ചു അകന്നുപോയി.

അന്തർവത്നിയായ നിമിഷം സന്തോഷഭരിതയായി
ആദ്യപൈതലിൻ പിറവിയിൽ നിനച്ചു
പ്രിയൻറെ പ്രണയമിനി തനിക്കുമാത്രം
മൂന്നു പുത്രന്മാർ ജനിച്ചുവെങ്കിലും
പതി തൻ സ്നേഹം നേടുവാനായതില്ല
ഒറ്റപ്പെടലിന്റെ വേദനയിൽ കരഞ്ഞുറങ്ങി
ആശ്വാസമേകുവാൻ ചാരെ വന്നില്ലാരും

നാലാമനായി കാത്തിരിക്കുമാവേളയിൽ
നോക്കി സർവശക്തൻ മുഖത്തേക്ക് മാത്രം,
ദൈവസ്‌തുതി വെളിപ്പെടും ആ നേരം
വൻ ഭാര ദുഃഖങ്ങൾ നീങ്ങിപ്പോയി
ശോഭ കുറഞ്ഞ വിലോചനങ്ങളാൽ കണ്ടു
ശോഭയേറിയ ഒരു അരുമനാഥനെ
ആശയറ്റവർക്ക് ആശ്വാസമേകും താതൻ
പീഡിതനാഭയസ്ഥാനമായി കൂടെയുള്ള പ്രിയൻ
ആത്മവിലാനന്ദം നൽകുന്ന സ്നേഹം
ചാരത്തണച്ചു ആശ്വസിപ്പിക്കുന്ന കരുതൽ

ശോഭ പൂർണ്ണമാക്കിടും എൻ ജീവിതത്തെ നാഥൻ
നന്മയുടെ ഉറവിടമേ ജീവനാളെല്ലാം പാടി സ്തുതിക്കും
എൻ ജീവിതം അർപ്പിക്കുന്നു പൊന്നു നാഥനായി
നീറുമെൻ മനസ്സിനാശ്വാസമായി പ്രിയൻ
തകരുമെൻ ഹൃദയത്തിന് സ്വാന്തനമായി
ദുഃഖം ഇനി വന്നാലും ഖേദമെനിക്കില്ല
സ്രഷ്ടാവാം ദൈവം സ്നേഹിക്കുന്നു എന്നെയും
കനിവിൻ നാഥനെ മാത്രം നോക്കി യാത്ര ചെയ്യാം
ജീവിതം ധന്യ പൂർണ്ണമായി തീർന്നിടും നിശ്‌ചയം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading