പറയാതെ വയ്യ : പെന്തകോസ്ത് സമൂഹത്തെ ഓണ്‍ലൈന്‍ വഴി നന്നാക്കാന്‍ ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

മീപകാലങ്ങളില്‍ നടന്ന  ചില സംഭവങ്ങളുടെ പേരില്‍ പെന്തകോസ്ത് സമൂഹത്തെ അപമാനിക്കുവാനും ഒറ്റികൊടുക്കുവാനും ചിലര്‍ ശ്രമിക്കുന്നത് വളരെ വേദനാജനകമായ വസ്തുതയാണ്. ദുരുപദേശങ്ങളെ എതിര്‍ക്കുക അല്ലെങ്കില്‍ ദുരുപധേഷ്ട്ടാക്കളുടെ മുഖംമൂടി പിച്ചിചിന്തുക എന്നത് ഇന്നത്തെ സാഹചര്യത്തില്‍ അനുവാര്യമായ വസ്തുതയാണ് എന്ന് നിക്ഷേധിക്കുന്നില്ല. തെറ്റായ പഠിപ്പിക്കലുകളും വചന വിരുദ്ധമായ ശുശ്രൂഷകളും എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. ക്രൈസ്തവ എഴുത്തുപുരയുടെ മാധ്യമ നിലപാടും ഇത് തന്നെയാണ്.ക്രൈസ്തവ എഴുത്തുപുര വിവിധ മാര്‍ഗ്ഗങ്ങളിലൂടെ അതിനുള്ള ശ്രമങ്ങള്‍ ചെയ്യുന്നു. എന്നാല്‍ ഇതിന് മറവില്‍ വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതും പെന്തകോസ്ത് സമൂഹത്തെ മറ്റുള്ളവരുടെ ഇടയില്‍ പരസ്യകോലമാക്കുവാന്‍ ചില തല്പരകക്ഷികളുടെ ശ്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കുവാന്‍ പെന്തകോസ്ത് സമൂഹത്തെ സ്നേഹിക്കുന്ന ദൈവമക്കള്‍ക്ക് കഴികയില്ല.

 ആശയത്തെ ആശയം കൊണ്ട് എതിര്‍ക്കുക

ആശയത്തെ ആശയം കൊണ്ട് എതിര്‍ക്കാതെ ദുരുപദേശത്തെ എതിര്‍ക്കുകയാണ് എന്ന് പറഞ്ഞും കൊണ്ട് വ്യക്തിഹത്യ നടത്തുന്നത് ആത്മീയം അല്ല. തെറ്റായ പഠിപ്പിക്കലുകള്‍ക്ക് എതിരെ ശരിയായ അവബോധം നല്‍കേണ്ടത് അതിലെ തെറ്റുകളെ ചൂണ്ടി കാണിക്കുമ്പോഴാണ്.  ചില നവമാധ്യമ കൂട്ടായ്മ ഗ്രൂപ്പുകളില്‍ ഇത്തരം കോപ്പ്രായങ്ങള്‍ പോസ്റ്റ്‌ ചെയിത് ലൈക്കും കമണ്ടും വരികൂട്ടുന്നവര്‍ ചെയ്യുന്നത് ദൈവ സഭയെ ലോകത്തിന് മുമ്പില്‍ അനാവൃതമാകുകയാണ് ചെയ്യുന്നത്. മാത്രമല്ല ചില സെകുലര്‍ ഓണ്‍ലൈന്‍ പത്രങ്ങളെ കൂട്ട് പിടിച്ചു ദുരുപദേശത്തെ എതിര്‍ക്കുകയാണ് എന്ന് പറഞ്ഞും കൊണ്ട് പെന്തകോസ്ത് സമൂഹത്തെ അപമാനിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ ഒരിക്കലും സഭയെ സ്നേഹിക്കുന്നവര്‍ക്ക് പിന്താങ്ങുവാന്‍ കഴികയില്ല. ദുരുപദേശക്കാര്‍ ആരാണ് ശരിയായ പെന്തകോസ്ത് ഏതാണ് എന്നാ കാഴ്ചപാട് നമ്മുടെ സമൂഹത്തിനില്ല. എല്ലാവരും ഒന്നാണ് എന്ന് ചിന്തിക്കുന്ന സമൂഹത്തിലേക്ക് ഇത്തരം വികലമായ വിഡിയോകളും പോസ്റ്റുകളും പടച്ചു വിടുന്നവര്‍ ഒരു കാര്യം മറന്നുപോകുന്നു. വിലകൊടുത്തും ഈ കാലഘട്ടത്തില്‍ സുവിശേഷം അറിയിക്കുന്ന ദൈവദാസന്‍ മാര്‍ക്കും വിശ്വാസികള്‍ക്കും നിങ്ങളുടെ ഈ നിക്ഷേധാത്മകമായ പ്രവര്‍ത്തി വലിയ ദോഷങ്ങളാണ് സൃഷ്ട്ടിക്കുന്നത്. ഇത്തരം തുറന്ന ഫ്ലാറ്റ്ഫോമുകള്‍ പെന്തകോസ്ത് സമൂഹത്തെ ആക്ഷേപിക്കുവാന്‍ ഉപയോഗിക്കുന്നവര്‍ സുവിശേഷ സ്നേഹികള്‍ എന്നാ ലേബലില്‍ പെന്തകോസ്ത് സമൂഹത്തിന്‍റെ അന്ധകരായി മാറുന്നു. വിദേശ രാജ്യങ്ങളില്‍ എസി റൂമുകളില്‍ ഇരുന്ന് ചിലര്‍ മറ്റ് ജോലി ഒന്നും ഇല്ലാതെ പടച്ചു വിടുന്ന ഇത്തരം വസ്തുതകള്‍ കേരളത്തിലെ സുവിശേഷ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന് നിരവധി ദൈവദാസന്‍മാരും സുവിശേഷകന്മാരും ക്രൈസ്തവ എഴുത്തുപുരയോട് വേദനയോടെ പറഞ്ഞ സാഹചര്യത്തിലാണ് ഇത്തരം ഒരു ലേഖനം എഴുതുവാന്‍ ഇടയായത്. പെന്തകോസ്ത് സമൂഹത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ ബുദ്ധിപരമായും സമചിത്തതയോടെയും നേരിട്ട് നീതി നേടിയെടുക്കേണ്ടതിന് പകരം അത്തരം വിഷയങ്ങള്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വേണ്ടിയും താത്കാലിക ലാഭങ്ങള്‍ക്ക് വേണ്ടിയും തെരുവിലേക്ക് വലിച്ചിഴച്ചു പെന്തകോസ്ത് സമൂഹത്തിന് എതിരെ നില്‍ക്കുന്ന ചില രാഷ്ട്രീയകാര്‍ക്കും സുവിശേഷ വിരോധികള്‍ക്കും രാഷ്ട്രീയം കളിക്കുവാന്‍ ഇട്ടെറിഞ്ഞു കൊടുക്കുന്നത് ആരാണെങ്കിലും അത്തരക്കാരുടെ ഉദ്ദേശശുദ്ധി ദൈവമക്കള്‍ തിരിച്ചറിയണം.

പെന്തകോസ്തിനെ നന്നാക്കാന്‍ എന്ന ഭാവത്തില്‍ ചിലര്‍ പെന്തകോസ്ത്

സമൂഹത്തെ നന്നാക്കാന്‍ എന്ന ലേബലില്‍ അവിടെയും ഇവിടെയും നടക്കുന്ന സംഭവങ്ങള്‍ ഊതിപെരുപ്പിച്ചു വലിയ സംഭാവമാക്കി മാറ്റി സോഷ്യല്‍മീഡിയകളില്‍ അവതരിപ്പിച്ചു കൈയടി നേടുന്നവര്‍ ആരായാലും ഇവരുടെ ഉദ്ധേശശുദ്ധി തിരിച്ചറിയുകയും ദൈവജനം ഇത്തരം കുപ്രപ്രചരണങ്ങളില്‍ നിന്നും അകലം പാലിക്കുകയും ഇത്തരം ദൈവ സഭയെകുറിച്ച് വികലമായ കാഴ്ചപാട് നല്‍കുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കാതെ ഇരിക്കുവാനും ശ്രദ്ധിക്കുക ദാരുണമായ സംഭവങ്ങളിലൂടെ പ്രതികാരം ചെയ്യുന്നവര്‍ മലയാളി പെന്തകോസ്ത് സമൂഹത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവത്തെ അതിന്‍റെ യാഥാര്‍ത്ഥ്യം എന്ത് എന്ന് മനസിലാക്കാതെ അതിന് വിധി കല്‍പ്പിക്കുകയും ആ സംഭവത്തിന്‍റെ അന്വഷണത്തെ പോലും ദിശ തിരിച്ചു വിടതക്ക രീതിയില്‍ അഭിപ്രായങ്ങള്‍ സാമൂഹിക കൂട്ടായ്മകളില്‍ ഉന്നയിച്ചുകൊണ്ട് നിയമ സംവിധാനത്തെ പോലും വെല്ലുവിളിക്കുന്ന നീചമായ കളികള്‍ കളിക്കുകയും ചെയ്ത ചിലരുടെ ഉദ്ധേശശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. സത്യത്തെ ഒരിക്കലും മൂടി വെയ്ക്കുവാന്‍ കഴിയില്ല. തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടുകതന്നെ വേണം. അതില്‍ തര്‍ക്കമില്ല. നീതി നിക്ഷേധിക്കപ്പെടുന്നു എങ്കില്‍ നീതി ലഭിക്കുവാനുള്ള മറ്റ് മാര്‍ഗങ്ങള്‍ തേടണം. ഉയര്‍ന്ന നീതി ന്യായ വ്യവസ്ഥകള്‍ നിലനില്‍ക്കുന്ന ഈ രാജ്യത്ത് നീതിയെ മറിച്ചു കളയുവാന്‍ ആര്‍കും കഴിയില്ല. വേദനാജനകമായ അവസ്ഥയില്‍ മാതാവിന് നീതി ലഭിക്കണം എന്ന് ആഗ്രഹിച്ചവര്‍ സാമുഹിക കൂട്ടായ്മകളില്‍ സജീവമായിരുന്നു. അവരുടെ ഉദ്ധേശശുദ്ധി ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ആ സംഭവത്തെ വഴിതിരിച്ചുവിട്ടു ചില ആളുകളെ മാത്രം തിരഞ്ഞുപിടിച്ച് വ്യക്തിഹത്യനടത്താനും അപമാനിക്കുവാനും ശ്രമിക്കുന്നതിന്‍റെ പിന്നില്‍ ദുരുപധെശത്തെ എതിര്‍ക്കുന്നു എന്ന് പറഞ്ഞു പാവം വിശ്വാസികളുടെ കണ്ണില്‍ പൊടിയിട്ടു കൊണ്ട് പെന്തകോസ്ത് സ്റ്റേജുകള്‍ കൈയ്യടക്കുവാനും അതിന്‍റെ പേരില്‍ മീറ്റിംഗുകള്‍ സംഘടിപ്പിച്ചു പണം ഉണ്ടാക്കാനും ശ്രമിക്കുന്ന ചില വ്യക്തികളും അവരുടെ അനുയായികളുമാണ്. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന ഇവരുടെ ഈ ശ്രമങ്ങള്‍ പെന്തകോസ്ത് സമൂഹം തിരിച്ചറിയാന്‍ വൈകികൂടാ… വ്യക്തികളല്ല ഇവിടെ എതിര്‍ക്കപ്പെടെണ്ടത് മറിച്ചു അവരുടെ തെറ്റായ പടിപ്പിക്കലുകളാണ്. സോഷ്യല്‍ നെറ്റ് വര്‍ക്ക് പെന്തകോസ്ത് സംരക്ഷകരോട് ചില ചോദ്യങ്ങള്‍

> ദുരുപദേശവും തെറ്റായ പഠിപ്പിക്കലുകളും വചന വിരുദ്ധമായ ശുശ്രൂഷകളും എതിര്‍ക്കുന്നവര്‍ എന്താണ് ശരിയായ ഉപദേശം എന്ന് പഠിപ്പിക്കുവാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ അത് ചെയ്യാന്‍ അവര്‍ മടിക്കുന്നത് എന്തുകൊണ്ട്? ശരിയായ ഉപദേശം പഠിപ്പിക്കുന്ന വിഡിയോ , ലേഖനങ്ങള്‍ , ട്രാക്റ്റ്, പ്രസംഗങ്ങള്‍ , സെമിനാറുകള്‍ എന്നിവ ഇത്തരം പ്രചാരകരുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടുണ്ടോ? സാമൂഹിക കൂട്ടായ്മകളിലുള്ള 20 % ആളുകള്‍ അല്ല ഇവരുടെ മീറ്റിംഗുകളില്‍ പോകുന്നത്. ഫേസ് ബുക്ക്‌ ഉപയോഗിക്കാത്ത സാധാരക്കാരായ 70 % ആളുകളാണ്. അവരെ ബോധാവല്‍കരിക്കുവാന്‍ ഈ പെന്തകോസ് സംരക്ഷകര്‍ എന്ത് ചെയ്യുന്നു? ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ സംരക്ഷകരുടെ ഉദ്ധേശശുദ്ധി ചോദ്യംചെയ്യപ്പെടുന്നത്.

  • ഇത്തരം സമൂഹങ്ങളിലെ ദുരുപദേശവും തെറ്റായ പഠിപ്പിക്കലുകളും വചന വിരുദ്ധമായ ശുശ്രൂഷകളും എന്താണ് എന്ന് വ്യക്തമായ കാഴ്ചപ്പാട് ദൈവ ജനത്തിന് കൊടുക്കുവാന്‍ സഭകളിലോ കൂട്ടായ്മകളിലോ ക്രിയാത്മകമാമായി നിങ്ങള്‍ എന്ത് ചെയ്യുന്നു?
  • തെറ്റായ പഠിപ്പിക്കലുകളും വചന വിരുദ്ധമായ ശുശ്രൂഷകളും എതിര്‍ക്കപ്പെടെണ്ട സാഹചര്യത്തില്‍ വ്യക്തികളെ ടാര്‍ജെറ്റ്‌ ചെയ്ത് അപമാനിക്കുന്നതിന് പിന്നിലുള്ള നീക്കങ്ങള്‍ ആരുടേത്?
  • ഓണ്‍ലൈന്‍ പ്രചാരകര്‍ പ്രചരിപ്പിക്കുന്ന വിഡിയോകളിലെ പ്രഭാഷകരെ നേരില്‍ കണ്ടോ മറ്റ് മാധ്യമങ്ങളിലൂടെ അവരുടെ തെറ്റുകളെ നേരിട്ടു ബോധ്യപ്പെടുത്തിയിട്ടുണ്ടോ? ഇത്തരം പ്രചാരണങ്ങള്‍ കൊണ്ട് ഉണ്ടായിട്ടുള്ള പ്രയോജനങ്ങള്‍ എന്താണ്? ഇതുകൊണ്ട് ഏതെങ്കിലും തെറ്റായ പഠിപ്പിക്കലുകളും വചന വിരുദ്ധമായ ശുശ്രൂഷകളും നിറുത്തുവാന്‍ കഴിഞ്ഞിട്ടുണ്ടോ? പ്രത്യെക ലക്ഷ്യത്തോടെയുള്ള ഇത്തരം കുപ്രചാരണങ്ങള്‍ സഭയെ സമൂഹത്തില്‍ പരസ്യകോലമാക്കാനും ഇല്ലായ്മ ചെയ്യാനും മാത്രമേ ഉതകുകയുള്ളു . ഇത്തരം നടപടികള്‍ ആര് ചെയ്താലും ക്രൈസ്തവ എഴുത്തുപുര അതിനെ ശക്തമായി അപലപിക്കുന്നു.

വാല്‍കഷണം :
ഈ ആശയങ്ങള്‍ പൂര്‍ണ്ണമായും ക്രൈസ്തവ എഴുത്തുപുര ടീമിന്‍റെതാണ്. ഈ ലേഖനം ആരെയും മുറിപ്പെടുത്തുവാനോ അപമാനിക്കുവാനോ അല്ല. സഭയുടെയും ദൈവജനത്തിന്‍റെയും വളര്‍ച്ചയ്ക്കും വിലയിരുത്തലും ലക്ഷ്യമാക്കി മാത്രമുള്ളതാണ്. ഇതിലെ ആശയങ്ങള്‍ നമ്മുടെ ഒരു പുനര്‍ വിചിന്തനത്തിനാണ്. ആര്‍ക്കെങ്കിലും സാമ്യം തോന്നുന്നു എങ്കില്‍ അത് നിങ്ങള്‍ക്ക് ഒരു മാനസാന്തരത്തിന് കാരണമായി മാറട്ടെയെന്ന്‍ ക്രൈസ്തവ എഴുത്തുപുര ആഗ്രഹിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply