മിഴിയോടും വഴികൾ

പാസ്റ്റർ സാം സുരേഷ്

ദൈവീക കല്പനയാൽ ഉളവായി സസ്യവൃക്ഷാദികൾ ,മലകൾ, തടാകങ്ങൾ,
അരുവികൾ , ആകാശം അതിലെ നക്ഷത്രങ്ങൾ എന്നിവയാൽ പ്രപഞ്ചം മനോഹരമാണ് .ഇവയെല്ലാം തന്നെ കാണ്മാൻ മനോഹരമാണ് ,ഭംഗിയേറിയതും കുളിര്മയുള്ളതുമാണ് .ഇന്നും മനുഷ്യവർഗ്ഗത്തിലെ ഭൂരിഭാഗവും പലതും കണ്ടുരസിക്കാൻ ആഗ്രഹിക്കുന്നവരാണ് .നല്ലതിനെ കാണുന്നതിനേക്കാൾ ചീത്തകാണാൻ ആഗ്രഹിക്കുന്ന ലോകമായി മാറിക്കൊണ്ടിരിക്കുന്നു .നാം ജീവിക്കുന്ന ഈ കാലഘട്ടം എന്തിനെയും ,ഏതിനെയും ദൃശ്യ രൂപേണ മറ്റുള്ളവരിലേക്ക് ക്ഷെനത്തിൽ എത്തിച്ചുകൊടുക്കുന്നതിൽ മുന്നിട്ടുനിൽക്കുന്നു. അങ്ങനെയുള്ള വല്ലതും ഉണ്ടോ എന്ന് കാണുവാനും നെട്ടോട്ടം ഓടുകയാണ്. മറ്റുള്ളവരുടെ പരാജയം,ദുഃഖം, അപകടം ഇങ്ങനെ പലതിനെയും തേടി കണ്ണുകൾ പരക്കം പായുകയാണ് . യേശു പറഞ്ഞു ,കണ്ണ് ശരീരത്തിന്റെ വിളക്കാണ് അത് ചെവ്വുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും ,ദോഷമുള്ളതെങ്കിലോ ശരീരം ഇരുട്ടുള്ളത് തന്നെ. (ലുക്ക്.11 :35)
ഹവ്വയുടെ കണ്ണ് കണ്ടത് ദൈവ ഹിതമല്ലാത്ത അഥവാ ദൈവം നിരോധിച്ചിരിക്കുന്നു ഒന്നിലേക്കാണ് .കാണ്മാൻ ഭംഗിയുള്ളതു എന്ന് കാണാൻ കഴിഞ്ഞത് കൊണ്ടാണ് അതിലേക്കു ആകര്ഷിക്കപ്പെട്ടതു .ഇന്നും മനുഷ്യനെ ആകർഷിക്കുന്ന ഒട്ടനവധി വാണിജ്യവത്കരണങ്ങൾ പെരുകികൊണ്ടിരിക്കുന്നു .ഒരിക്കൽ ഒരു വ്യക്തിയോട് സംസാരിക്കയിൽ
അരുതാത്ത കാര്യം കാണുന്നത് പാപമാണെന്നു പറഞ്ഞപ്പോൾ ദൈവം ഇതെല്ലാം കണ്ടുകൊണ്ടിരിക്കയാണല്ലോ? എന്നാരു ന്യായികരണം പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിച്ചു .ഏതൊരു കാര്യം കാണാനും കാണാതിരിക്കാനും സ്വാതന്ത്ര്യം മനുഷ്യനുണ്ട് .പക്ഷെ അത് ദൈവമുമ്പാകെ പ്രസാദമാണോ? എന്ന സ്വയ ശോധനകൂടി വേണം .ഞാൻ എന്റെ കണ്ണുമായ്
ഒരു നിയമം ചെയ്തു …(job .31:1) ഇയ്യോബ് എന്ന ഭക്തൻ ദൈവപ്രസാദത്തിന്നായി കണ്ണുകൾക്ക്ഇമ്പമായതു വെടിയുകയാണ് ചെയ്തത് .കണ്ണുകൊണ്ടുള്ള മോഹം പാപത്തിലേക്കും പിന്നത്തേതിൽ നിത്യ മരണത്തിലേക്കും തള്ളിക്കളയും .ശരീരത്തിന്റെ വിളക്ക് കെട്ടുപോയാൽ മുഴുവൻ ഇരുട്ടാണ് .ദൈവ വചനപ്രകാരം ശരീരം സഭയാണ് ,ഒരിക്കൽ ദൈവീക വാഗ്‌ദ്ധത്തിന്നായി ഇറങ്ങി പുറപ്പെട്ട ഇസ്രായേൽ ജനത്തിന്റെ മുൻപിൽ വന്ന ശത്രുക്കളെ കീഴ്പെടുത്തി മുൻപോട്ടു ജനത്തെ നയിക്കവേ ഹായിലെ ജനത്തിന്റെ മുൻപിലെ പരാജയപ്പെടേണ്ടി വന്നതിന്റെ കാരണം തിരക്കി ദൈവലോചനപ്രകാരം ചീട്ടിട്ട് കാരണക്കാരൻ ആഖാനാണെന്നു കണ്ടെത്തിയപ്പോൾ താൻ പറഞ്ഞത് യെരികോവിലെ ജയത്തിൽ ആരുമറിയാതെ ശപഥാർപ്പിത വസ്തുക്കളിൽ ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കെൽ തൂക്കമുള്ള പൊൻകട്ടയും കണ്ടു മോഹിച്ചു കണ്ടപ്പോൾ മോഹം തോന്നി കൈക്കലാക്കി സഭമുഴുവൻ പരാജയത്തിലേക്ക് നീങ്ങുകയാണ് ചെയ്തത് .ദാവീദു പറഞ്ഞത്‌ എന്റെ കണ്ണ് എപ്പോഴും യെഹോവയിങ്കലേക്കാകുന്നു അവൻ എന്റെ കാലുകളെ വലയിൽ നിന്ന് വിടുവിക്കും .(സങ്കി.25:15) .മോശെയിലൂടെ കല്പന കൊടുക്കുമ്പോൾ വചനം കണ്ണുകൾക്ക് മദ്ധ്യേ പട്ടമായിരിക്കേണം എന്ന് പറഞ്ഞതിന്റെ അർഥം കാണാൻ പാടില്ലാത്തതിന്റെ മുൻപിൽ വചനം മാരായിരിക്കണം .എപ്പോഴും പാപത്തിലേക്കു നിപതിക്കാൻ കാത്തിരിക്കുന്ന ദൃശ്യാവിഷ്കാര ലോകത്തു നാം ദൂരെയുള്ള നിത്യാ സൗഭാഗ്യം മാത്രം ദർശിച്ചു ആത്മീയ യാത്ര തുടരാൻ വചനമാകുന്ന കണ്ണാടിയിലൂടെ സകലതും കാണാൻ ഇടയാകട്ടെ .

-ADVERTISEMENT-

-ADVERTISEMENT-

You might also like