ചെറുചിന്ത : ഐ ലവ് യു, ഐ ലവ് യു…| ബിനു വടക്കുംചേരി

ഇത് എഴുതുവാനിടയാക്കിയ സംഭവം പ്രഥമമായി വിവരിക്കട്ടെ.
ഞാന്‍ എന്റെ സുഹൃത്തിന്റെ ഫ്ലാറ്റില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കിടക്കു ഒരു കുഞ്ഞിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു. സംസാരത്തിനിടയിലും ആ കുഞ്ഞിനെ എടുക്കുവാന്‍ എന്റെ മനസ്സില്‍ ആഗ്രഹം ജനിച്ചു. നേഴ്സ് ആയ അമ്മ ഡ്യൂട്ടിക്കു പോയിരിക്കുകയാണ് . ഞാന്‍ മെല്ലെ തോട്ടിലില്‍ കിടക്കുന്ന കൊച്ചിന്റെ അരികില്‍ എത്തി.
കണ്ണുകൊണ്ട് ചില കോപ്രായങ്ങള്‍ കാണിച്ചപ്പോള്‍ തന്നെ ആ ഇളം മനസ്സിനു സന്തോഷമായി. പിന്നെ ഒച്ചകൂട്ടി തുടങ്ങിയപ്പോള്‍ , ഇതാ ഒരു കുരങ്ങന്‍ “I LOVE U…I LOVE U…” എന്ന്
പറഞ്ഞുകൊണ്ട് തൊട്ടിലിന്റെ മുകളില്‍ ചാടി കളിക്കുന്നു . കൊച്ചു അമ്മയെ കാണാന്‍ വേണ്ടി കരയുമ്പോള്‍, അമ്മയുടെ മുലപാലിനായി ശബ്ദിക്കുമ്പോൾ “I LOVE U…I LOVE U…”
എന്ന് പറയുന്ന വാനരന്‍ കൊച്ചിനെ കബ്ലിപിച്ചു അതിന്റെ കരച്ചല്‍ ഇല്ലാതെയാക്കും. ഈ സംഭവം എന്നെ ചിന്തിപ്പിക്കുമാറക്കി .

അമ്മയുടെ ചൂടും, സ്നേഹവും, പാലും കുടിച്ചു മുത്തശ്ശി കഥകളും, ബന്ധുമിത്രാതികളുടെ കളിപ്പിക്കലും പിന്നെ അല്‍പ്പം വളര്‍ന്നാല്‍ മിറ്റത്തും ,പാടത്തും ഓടി നടന്നു കുസൃതി കാട്ടി ,അമ്മയുടെ ശകാരം
ഏറ്റുവാങ്ങി, പിണക്കത്തോടെ മുഖവും വീര്‍പ്പിച്ചു ,മഴയത്ത് കുടയുംപിടിച്ചു കൂട്ടുകാരുമായി പള്ളികൂടത്തിലേക്ക് യാത്രയാകുന്ന പഴയകാല കാഴ്ചകള്‍ ഇന്നത്തെ തലമുറക്കു അന്യപെടുകയാണ് . കൂട്ടുകുടുബത്തില്‍
നിന്നും അണുകുടുംബത്തിലേക്ക് മാറി അവനവന്‍റെ നിലവാരത്തിനൊത്ത ഫ്ലാറ്റും വാങ്ങി കൊച്ചുങ്ങളെ അതിനുള്ളില്‍ വളര്‍ത്തുന്നത് കയറില്ലാതെ കെട്ടിയിടുന്നതിനു തുല്യമാണ്‌ .

ജോലിതിരക്കിനിടയില്‍ കുഞ്ഞുങ്ങളെ
ശ്രദ്ധിക്കുവാന്‍ സമയമില്ലാത്ത മാതാപിതാക്കള്‍ അവര്‍ക്ക് കളിക്കാനും, കഴിക്കാനും കുറെ വാങ്ങി കൊടുക്കും. അത് കിട്ടിയാല്‍ കുഞ്ഞുങ്ങള്‍ ഒരു ഭാഗത്ത് പോകുമല്ലോ. ടെക്നോളജിയില്‍ ജനിച്ചു വീഴുന്ന കുട്ടികള്‍ക്ക്
ഐ-പാഡ് , ടാബ്ലെറ്റ്‌ തുടങ്ങിയവയിലെ ഗെയിംസ് കളിച്ചു , പൊയന്റ്സും/ഡോളരും കിട്ടാന്‍ വേണ്ടി മറ്റുള്ളവരെ വെടിവെച്ചും , കാര്‍ മോഷ്ട്ടിച്ചും ഓരോ ‘മിഷന്‍’ വിജയിക്കുമ്പോള്‍ അതിലെ നെഗറ്റീവ് കഥാപാത്രങ്ങള്‍
ഇളംമനസ്സില്‍ സ്ഥാനം പിടിക്കുന്നു.

ഏറെ നേരം ഗ്രാഫിക്സിനു മുന്നില്‍ ചിലവഴിക്കുന്നതിനിടയില്‍ ഫ്രീയായി കിട്ടുന്ന ഹൈപവര്‍ ഗ്ലാസും വെച്ച് ഏകാന്തമനസിനു ഉടമകളായി തീരുകയാണ് ഈ കുരുന്നുകള്‍ .
സമയമില്ലാത്ത മാതാപിതാക്കളാകട്ടെ, ഇവരുടെ പ്രശ്നങ്ങള്‍ അഥവാ സംശയങ്ങള്‍ ഷെയര്‍ ചെയ്യുവാനുള്ള അവസരങ്ങളെ നിഷേധിക്കുകയാണ്. കുഞ്ഞുങ്ങള്‍ക്ക്‌ ഇഷ്ടപെട്ടത് വാങ്ങി കൊടുത്ത് സ്വന്തം ഉത്തരവാദിത്തത്തില്‍
നിന്നും ഒളിച്ചോടുവാൻ ശ്രമിക്കുന്ന മാതാപിതാക്കള്‍ അവര്‍ക്കു നല്‍കേണ്ടതു ‘സ്നേഹമാണ് ‘. കരയുന്ന കുഞ്ഞിനെ കളിപ്പിക്കാന്‍ കാപട്യം നിറഞ്ഞ “I LOVE U…I LOVE U…” പറയുന്ന കുരങ്ങന്മാരെ
കണ്ടു വളര്‍ന്നു വരുന്ന കുട്ടികളുടെ സ്വഭാവം അനുവാചകരുടെ ചിന്തക്കായി വിടുന്നു.

 

ഇരുപതാം നുറ്റാണ്ടിനെ പിന്തള്ളി ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്കു കുതിക്കുന്ന ലോകവും, മനുഷസമുഹവും എല്ലാവിധ വളര്‍ച്ചയിലും അത്യുച്യനിലയില്‍ എത്തിചേര്‍ന്നിരിക്കുന്നു.
ശാസ്ത്രത്തിന്‍റെ പുരോഗതിയും ,ഇന്റര്‍നെറ്റ്‌ന്‍റെ അതിവേഗ വളര്‍ച്ചയും തിരക്കേറിയ മനുഷ്യ ജീവിതത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. ജനിക്കാന്‍ പോകുന്ന കുട്ടിയുടെ കണ്ണും,മൂക്കും,നിറവും
എല്ലാം ജനനത്തിനു മുന്പേ തീരുമാനിക്കാം എന്ന വാഗ്ദാനവുമായി ‘Design Baby’ ടെക്നോളജി. വയസ്സന്മാർക്കു പ്രായം കുറക്കാന്‍ ‘ലൈഫ് റിവേര്‍സ്’ ടെക്നോളജിയും തുടങ്ങി പുതിയ പുതിയ
ടെക്നോളജി ദിനേനെ “I LOVE U…I LOVE U…” എന്ന് പറഞ്ഞു മനുഷ്യനെ തേടിയെത്തുമ്പോള്‍ ആത് സ്വാര്‍ത്ഥ മനസിനെ കബളിപ്പിക്കുന്ന കുത്തക മുതലാളിമാരുടെ മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണ് .
മുതലാളിത്വ കച്ചവടത്തില്‍ ഉപഭോക്താക്കള്‍ ‘ രാജാവ്‌ ‘ എന്ന് വിശേഷിപ്പിച്ചു സ്വന്തം കീശ വീര്‍പ്പിക്കാനുള്ള സ്നേഹം !

 

ലോകത്ത് എവിടെ നോക്കിയാലും വഞ്ചനയും, കാപട്യവും നിറഞ്ഞ സ്നേഹം മാത്രം കാണുവാന്‍ കഴിയുമ്പോള്‍ , പെറ്റതള്ള മറന്നാലും മറക്കാത്ത ,
വ്യജമില്ലത്ത സ്നേഹം നല്‍കുന്ന ഒരുവനുണ്ട് ! ആ സ്നേഹമാണ് ദൈവം ! പാപികളായ നമ്മെ സ്നേഹിച്ചു ദാസരൂപമെടുത്തു കാല്‍വരി യാഗത്താല്‍
നമ്മോടുള്ള സ്നേഹം പങ്കുവെച്ച ആ സ്നേഹം നമ്മില്‍ സ്ഫുരിക്കുട്ടെ !

ക്രിസ്തുവിൽ എളിയ സഹോദരൻ,
ബിനു വടക്കുംചേരി

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.