ഞാന്‍ കണ്ട ത്രിപുര – ഭാഗം 2 – ഷിബു-മുള്ളംകാട്ടില്‍

ഫുട്ബോള്‍ ഭ്രാന്തന്‍മാരാണ് ത്രിപുരകാര്‍ ! ഫുട്ബോളിനെ അവര്‍ അത്രമാത്രം ഇഷ്ട്ടപെടുന്നു. അതുകൊണ്ട് തന്നെ ഒരു ടൂര്‍ണമെന്റ് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. ഐ.പി.സി ത്രിപുര സ്റ്റേറ്റിന്റെ സ്വദേശികളായ ഭാരവാഹികള്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കി .എട്ടു ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റെിന്റെ  ഫൈനല്‍ മത്സരം വീക്ഷിക്കുവാനാണ് ഞങ്ങള്‍ എത്തിയത്. കലാശ പോരാട്ടം നേരില്‍ കാണുവാന്‍ മൈതാനത്തിന്റെ നാലു വശത്തും ജനങ്ങള്‍ തിങ്ങിനിറഞ്ഞു. മൈതാനത്തിനു ചുറ്റും കൊടിതോരണങ്ങള്‍.  ഞങ്ങള്‍ക്കു ഇരിക്കുവാന്‍ മനോഹരമായി അലങ്കരിച്ച വേദി , ഉച്ച്ചഭാഷണിയിലൂടെ പ്രാദേശിക ഭാഷയില്‍ കമന്ററി , എല്ലാം കൊണ്ടും  മികച്ച നിലവാരം പുലര്‍ത്തിയ ടുര്‍ണമെന്റെ് ! ഞങ്ങളോടൊപ്പം മത്സരം വീക്ഷിക്കുവാന്‍ അതിഥിയായി  സ്ഥലത്തെ പോലീസ് സബ്  ഇന്‍സ്പെക്ടറും എത്തിയിരുന്നു. ഒരു കൈ പൂര്‍ണമായും നഷ്ടപ്പെട്ട ഒരു കളിക്കാരന്റെ മികച്ച പ്രകടനം ഫൈനല്‍ മത്സരത്തെ കൂടുതല്‍ ശ്രദ്ധേയമാക്കി.

ഒടുവില്‍ സമ്മാന വിതരണത്തിനുള്ള  സമയമെത്തി  അതിന് മുമ്പ് മെര്‍ലിന്‍ ഒരു ഹിന്ദി ഗാനം ആലപിച്ചു. ടീം അംഗമായുള്ള കാണികളും എല്ലാം ഒത്തു ചേര്‍ന്ന് കരങ്ങളടിച്ച് പാട്ടിന്‍  താളം കൊടുത്തു. പാട്ട് നിര്‍ത്തിയപ്പോള്‍  അവര്‍ ഒറ്റശ്വാസത്തില്‍ വിളിച്ചു കൂവി” വണ്‍സ് മോര്‍” പക്ഷേ സമയ ചുരുക്കത്താല്‍ വീണ്ടും പാടിയില്ല . തുടര്‍ന്ന്‍ ഡോ. ജോര്‍ജ് മാത്യു സുവിശേഷം വളരെ ലളിതമായി അവതരിപ്പിച്ചു. ത്രിപുര സ്വദേശിയായ  പാസ്റ്റ്ര്‍  അനില്‍ ബര്‍മ്മ  പരിഭാഷ നിര്‍വഹിച്ചു . വളരെ ശാന്തമായും ഏകാഗ്രതയോടെയും ജനങ്ങള്‍ സുവിശേഷം ശ്രവിച്ചു. പലരും ജിവിതത്തില്‍  ആദ്യമായി യേശുവിനെപറ്റി കേള്‍ക്കുന്നത് പോലെ !!ട്രോഫി  വിതരണവും നടത്തി ഞങ്ങള്‍ മൈതാനത്തു നിന്നും വിട പറഞ്ഞപ്പോള്‍ തികഞ്ഞ സംതൃപ്തി ! ജീവിതത്തില്‍ ഒരാള്‍ക്ക് നല്‍കുവാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം യേശുവിനെ പരിചയപ്പെടുത്തുക  എന്നതുതന്നെയാണ്.

ത്രിപുരയില്‍ ഒരു സുവിശേഷ യോഗം ക്രമീകരിച്ചാല്‍  വളരെ ചുരുക്കം ഗ്രാമവാസികള്‍ മാത്രമേ പങ്കെടുക്കാറുള്ളു . പക്ഷേ ഈ ഒരു ടൂര്‍ണമെന്റിലുടെ  നൂറുകണക്കിനാളുകളുടെ ഹൃദയത്തില്‍ സുവിശേഷത്തിന്റെ  വിത്തു പാകപ്പെട്ടു. നമുക്ക്  അവലംബിക്കുവാന്‍ കഴിയുന്ന മാര്‍ഗ്ഗങ്ങള്‍ സുവിശേഷത്തിന്റെ വ്യാപനത്തിന് ഉപയോഗിക്കണം.  പ്രാദേശിക  താല്‍പര്യങ്ങള്‍ മനസ്സിലാക്കി ജനങ്ങളിലേക്ക്  ഇറങ്ങിച്ചെന്നെങ്കില്‍ മാത്രമേ അവരെ സ്വാധീനിക്കുവാന്‍  കഴിയൂ.

ത്രിപുരയിലെ പല ഗ്രാമങ്ങളിലൂടെ ഞങ്ങള്‍ യാത്ര ചെയ്തു. വികസനത്തില്‍ കേരളത്തേക്കാള്‍ അരനൂറ്റാണ്ട് പിന്നില്‍ ! പ്രധാന റോഡുകളിലെല്ലാം ചെങ്കൊടി പാറി പറക്കുന്നു . കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍  തുടര്‍ച്ചയായി  ഭരിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം. യാത്രയ്ക്കിടയില്‍ ഒരു മലയാളിയെ എങ്കിലും കാണുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയി. ഒടുവില്‍ ആശക്ക് സാഫല്യമുണ്ടായി.വെള്ളത്തൂവല്‍ സ്വദേശി ബ്ലെസ്സനാണ്‍ ഞങ്ങള്‍ തൃപുരയില്‍ കണ്ടുമുട്ടിയ ഏക മലയാളി!!! അഗര്‍ത്തലയില്‍ ഫെഡ്റല്‍ബാങ്കിന്റെഅസി:മാനേജരാണ്‍ ബ്ലെസ്സന്‍. കേരളത്തില്‍ ശാറോണ്‍ സഭാംഗമായ ബ്ലെസ്സന്‍ ത്രിപുരയില്‍ എത്തിയിട്ട് ചില മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു.ഇന്ത്യന്‍ ആര്‍മിയിലും മറ്റും പ്രവര്‍ത്തിക്കുന്ന ചുരുക്കം മലയാളികളും തൃപുരയിലുണ്ട് എന്ന്‍  അറിയുവാന്‍ കഴിഞ്ഞു.

തുടര്‍ന്നുള്ള യാത്രയില്‍ ബ്ലെസ്സനും ഞങ്ങളോടോപ്പം ചേര്‍ന്നു.  നാളുകള്‍ക്കുശേഷം മലയാളികളായ സഹോദരന്മാരെ കണ്ടുമുട്ടിയപ്പോഴുള്ള വലിയ സന്തോഷം ബ്ലെസ്സന്‍ പങ്കുവെച്ചു.ഒപ്പം ആത്മീയ കൂട്ടായ്മകള്‍ ഇല്ലാത്തതിന്റെ സ്വകാര്യ നൊമ്പരങ്ങളും!!!!.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.