പ്രശസ്ത ക്രൈസ്തവ ഗായകൻ ഇമ്മാനുവേൽ ഗോഹർ ഖത്തറിൽ; ഒക്ടോബർ 13-ന് മ്യൂസിക്കൽ ഫെസ്റ്റ്
ദോഹ: ഉത്തരേന്ത്യയിലെ പ്രശസ്ത ക്രൈസ്തവ ഗായകൻ പാസ്റ്റർ ഇമ്മാനുവേൽ ഗോഹർ ഖത്തറിൽ ഗാനശുശ്രൂഷ നിർവഹിക്കും. അഗാപ്പെ ചർച്ച് ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 13 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് ഐൻ ഖാലിദിലെ അഗാപ്പെ ഹൗസിൽ സംഘടിപ്പിക്കുന്ന മ്യൂസിക്കൽ ഫെസ്റ്റിലാണ് അദ്ദേഹം പങ്കെടുക്കുന്നത്.

പ്രശസ്ത ക്രൈസ്തവ ഗായകൻ പാസ്റ്റർ അനിൽ അടൂരും പരിപാടിയിൽ പങ്കെടുക്കും. ഗാനശുശ്രൂഷയിലൂടെയും ആരാധനയിലൂടെയും വിശ്വാസികൾക്ക് ആത്മീയ അനുഗ്രഹം പകരുക എന്ന ലക്ഷ്യത്തോടെയാണ് മ്യൂസിക്കൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
പരിപാടിയിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -


Comments are closed.