ചാരുംമൂട് യു.പി.എഫ് ഉപവാസ പ്രാർത്ഥനയും കൺവൻഷനും ഒക്ടോബർ 16 മുതൽ 22 വരെ
ചാരുംമൂട്: യു.പി.എഫ് ചാരുംമൂടിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും ജനറൽ കൺവൻഷനും ഒക്ടോബർ 16 മുതൽ 22 വരെ ചാരുംമൂട് യു.പി.എഫ് നഗറിൽ നടത്തപ്പെടും. വിവിധ സഭകളുടെ സംയുക്ത സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ ആത്മീയ ശുശ്രൂഷകളും പ്രത്യേക പ്രാർത്ഥനാ യോഗങ്ങളും നടക്കും.

ഉപവാസ പ്രാർത്ഥന ഒക്ടോബർ 16 മുതൽ 18 വരെയാണ് നടക്കുന്നത്. രാവിലെ 10 മണിക്കും വൈകിട്ട് 6 മണിക്കുമാണ് ഉപവാസ പ്രാർത്ഥനാ യോഗങ്ങൾ നടക്കുക. പാസ്റ്റർ ജോൺ തോമസ് (കല്ലിശ്ശേരി), പാസ്റ്റർ മാത്യു എബ്രഹാം (കോഴഞ്ചേരി), പാസ്റ്റർ ഷാജി ഗീവർഗീസ് (പാമ്പാടി), പാസ്റ്റർ സ്റ്റീഫൻ കെ. ശമുവേൽ (ഭരണിക്കാവ്) എന്നിവർ പ്രസംഗിക്കും.
ഒക്ടോബർ 19 മുതൽ 22 വരെ ജനറൽ കൺവൻഷനും നടക്കും. എല്ലാ ദിവസവും വൈകിട്ട് 6 മണി മുതലാണ് യോഗങ്ങൾ.
കൺവൻഷനിൽ പാസ്റ്റർ വർഗീസ് ജോഷ്വ (ചാത്തന്നൂർ), പാസ്റ്റർ എബി ഐരൂർ , പാസ്റ്റർ വൈ. റെജി (മുളക്കുഴ), പാസ്റ്റർ തോമസ് ഫിലിപ്പ് (വെൺമണി) എന്നിവർ പ്രസംഗിക്കും.

- Advertisement -


Comments are closed.