ക്രൈസ്തവ എഴുത്തുപുര യുകെ ചാപ്റ്റർ ഓൺലൈൻ ബൈബിൾ ക്വിസിന് അനുഗ്രഹീത സമാപ്തി

ഹോംക്രോഫ്റ്റ് മലയാളം പെന്തക്കോസ്തൽ ചർച്ച് (HMPC, Bromly) ജേതാക്കൾ

 

News Middle Advt Banner

യുകെ: വേദപുസ്തക പരിജ്ഞാനം വർധിപ്പിക്കുന്നതിനും സഭകൾ തമ്മിലുള്ള സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുന്നതിനായി

ക്രൈസ്തവ എഴുത്തുപുര യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ യുകെയിലെയും വടക്കൻ അയർലൻഡിലെയും സഭകൾക്കായി സംഘടിപ്പിച്ച ഓൺലൈൻ മെഗാ ബൈബിൾ ക്വിസിന് അനുഗ്രഹീത സമാപ്തി. സെപ്റ്റംബർ 12ന് നടന്ന മത്സരത്തിൽ ഹോംക്രോഫ്റ്റ് മലയാളം പെന്തക്കോസ്തൽ ചർച്ച് ഒന്നാം സ്ഥാനം നേടി.

ഒന്നാം സ്ഥാനക്കാർക്ക് £300 സമ്മാനം ലഭിച്ചു. വെംബ്ലി ക്രിസ്ത്യൻ ഫെലോഷിപ്പ് (WCF, London) രണ്ടാം സ്ഥാനം നേടി £200 സമ്മാനവും ചർച്ച് ഓഫ് ഗോഡ് യോർക്ക് (COG York) മൂന്നാം സ്ഥാനം നേടി £100 സമ്മാനവും കരസ്ഥമാക്കി.

യുകെയിലെയും വടക്കൻ അയർലൻഡിലെയും ഇരുപതോളം സഭകളുടെ പങ്കാളിത്തത്തോടെയാണ് ബൈബിൾ ക്വിസ് സംഘടിപ്പിച്ചത്.

റവ. മനോജ് മാത്യു ക്വിസ് മാസ്റ്ററായി നേതൃത്വം നൽകി. മത്സരത്തിൽ പങ്കെടുത്ത എല്ലാ സഭകൾക്കും ക്രൈസ്തവ എഴുത്തുപുര യുകെ ചാപ്റ്റർ ഭാരവാഹികൾ നന്ദി അറിയിച്ചു. വിജയികൾക്ക് ആശംസകളും നേർന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading