ലേഖനം: ആത്മീയ വിജയത്തിൻ്റെ അടിസ്ഥാനം | കെ. ഒ. രാജുക്കുട്ടി
ഓരോ ദിനവും പുതിയ അനുഭവങ്ങളും വെല്ലുവിളികളും നമ്മെ സമീപിക്കുന്നു. എന്നാൽ ഒരു വിശ്വാസിയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ദൈവസന്നിധിയിൽ ദിനം തോറും പുതുക്കപ്പെടുന്ന ആത്മീയ ജീവിതമാണ്. ദൈവത്തോടുള്ള അടുത്ത ബന്ധം നമ്മെ ആത്മീയമായി വളർത്തുകയും ജീവിതത്തെ അർത്ഥവത്താക്കുകയും ചെയ്യുന്നു.
ദൈവസന്നിധിയിൽ പുതുക്കപ്പെടുന്ന ജീവിതം പ്രാർത്ഥനയിലൂടെ ആരംഭിക്കുന്നു. പ്രാർത്ഥന ദൈവത്തോടുള്ള നമ്മുടെ സംവാദമാണ്. പ്രാർത്ഥനയിലൂടെ നാം നമ്മുടെ ഭാരങ്ങളും ആശങ്കകളും ദൈവത്തിനു മുന്നിൽ സമർപ്പിക്കുന്നു. പ്രാർത്ഥന ജീവിതത്തിലൂടെ സമാധാനവും ആത്മവിശ്വാസവും ലഭ്യമാകുന്നു.
പ്രാർത്ഥനയും ധ്യാനവും മനുഷ്യനെ ദൈവത്തിന്റെ ഇഷ്ടം തിരിച്ചറിയാൻ സഹായിക്കുന്നു. ദൈവവചനത്തിന്റെ പഠനവും ജീവിത പുതുക്കലിൽ പ്രധാന പങ്കുവഹിക്കുന്നു. ദൈവവചനം മനുഷ്യന്റെ ജീവിതത്തിന് ദീപവും വഴികാട്ടിയും ആകുന്നു. വചനത്തിന്റെ വെളിച്ചത്തിൽ ജീവിക്കുന്നവൻ തെറ്റുകളിൽ നിന്ന് തിരിഞ്ഞ് നീതിയുള്ള വഴിയിൽ നടക്കാൻ പഠിക്കുന്നു. അതിനാൽ ദൈവവചനത്തെ ദിനംപ്രതി വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത് ആത്മീയ വളർച്ചയ്ക്ക് അനിവാര്യമാണ്.
അതോടൊപ്പം, സ്നേഹവും സേവനവും നിറഞ്ഞ ജീവിതവും പുതുക്കപ്പെട്ട ജീവിതത്തിന്റെ അടയാളമാണ്. ദൈവസന്നിധിയിൽ ജീവിക്കുന്നവൻ മറ്റുള്ളവരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യാൻ താത്പര്യം കാണിക്കും. അനുകമ്പയും ക്ഷമയും കരുണയും ഉള്ള ജീവിതം ദൈവത്തിന്റെ സാന്നിധ്യം പരിശുദ്ധാത്മാവിന്റെ നിയോഗത്താൽ മനുഷ്യന്റെ ഉള്ളിൽ പ്രവർത്തിക്കുന്നതിന്റെ തെളിവാണ്.
പ്രാർത്ഥന, ദൈവവചന പഠനം, ആത്മപരിശോധന, സ്നേഹവും സേവനവും എന്നിവയിലൂടെ മനുഷ്യൻ തന്റെ ജീവിതത്തെ ദിവസേന പുതുക്കിക്കൊണ്ടിരിക്കണം.
“ദൈവസന്നിധിയിൽ ഓരോ ദിവസവും പുതുക്കപ്പെടുന്ന ജീവിതം തന്നെയാണ് യഥാർത്ഥ ആത്മീയ വിജയത്തിന്റെ അടിസ്ഥാനം.”
കെ. ഒ. രാജുക്കുട്ടി

- Advertisement -



Comments are closed, but trackbacks and pingbacks are open.