ലേഖനം: ഇറോസിന്റെ ആഘോഷമോ അഗാപെയുടെ വിളിയോ? പെന്തകോസ്തു യുവതയുടെ ആത്മീയ നിലപാട് | എസ്. കെ

ഫെബ്രുവരി 14 ലോകം മുഴുവനും പ്രണയദിനം ആഘോഷിച്ചു കഴിഞ്ഞു. ആധുനിക സമൂഹത്തിൽ പ്രാധാനമായും ഈ ദിവസം റോമാന്റിക് പ്രണയത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. ഹൃദയചിഹ്നങ്ങൾ, ചുവന്നനിറത്തിൽ ഉള്ള പുഷ്പങ്ങൾ, സമ്മാനങ്ങൾ, ആശംസകൾ എന്നിവയുടെ വഴിയിലൂടെ സ്നേഹം പ്രകടിപ്പിക്കുന്ന ഒരു സാംസ്കാരിക പ്രവണതയായി ഇത് മാറികഴിഞ്ഞു. ചരിത്രപരമായി ഈ ദിനം സെയിന്റ് വാലേൻടൈൻ എന്ന ക്രൈസ്തവ വിശുദ്ധനുമായി ബന്ധപ്പെട്ടിരിക്കുന്നു എങ്കിലും ഈ കാലഘട്ടത്തിൽ അതിന്റെ ആത്മീയഅർഥം മങ്ങിപ്പോയിരിക്കുന്നു

ഈ പശ്ചാത്തലത്തിൽ ഒരു പെന്തകോസ്തു യുവാവോ യുവതിയോ ഈ ദിനത്തെ എങ്ങനെ സമീപിക്കണം എന്നത് ഗൌരവമുള്ള ചിന്താവിഷയമാണ്. വിശ്വാസിയുടെ ജീവിതം സമൂഹത്തിന്റെ പ്രവണതകളെ അനുകരിക്കുന്നത് ആകരുത് മറിച്ച് ദൈവവചനത്തിന്റെ വെളിച്ചത്തിൽ രൂപേപ്പെടുത്തിയത് ആയിരിക്കേണം. ദൈവവചനം പറയുന്നു “ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസു പുതുക്കി രൂപന്തരപ്പെടുവിൻ” (റോമർ 12:2)

മലയാളത്തിൽ സ്നേഹം എന്ന വാക്കുകൊണ്ട് എല്ലാത്തരം സ്നേഹബന്ധത്തെയും അവതരിപ്പിക്കുമ്പോൾ ഗ്രീക്കിൽ 4 വ്യത്യസ്തപദങ്ങൾ ഉപയോഗിക്കുന്നു. അഗാപെ, ഫിലിയ, സ്റ്റോർഗെ ഇറോസ് എന്നിവയാണ് അവ . അഗാപെ ദൈവീക സ്നേഹത്തെ നിസ്വാർത്ത സ്നേഹത്തെ വെളിപ്പെടുത്തുന്നു –“ തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” – യോഹന്നാൻ 3:16, ഈ വചനത്തിൽ വെളിപ്പെടുന്ന സ്നേഹമാണ് അഗാപെ. ത്യാഗപരവും നിസ്വർത്താവുമായ ഈ സ്നേഹം ക്രൂശിൽ പൂരണമായും വെളിപ്പെട്ടു

ഫിലയ സൌഹൃദബന്ധങ്ങളെ കാണിക്കുന്നു. സ്റ്റോർഗെ കുടുംബബന്ധങ്ങളിൽ സ്വാഭാവികമായി പ്രകടമാകുന്ന സ്നേഹമാണ് ഇറോസ് പുരുഷനും സ്ത്രീയും തമ്മിലുള്ള ശാരീരിക ബദ്ധത്തെ മുൻനിർത്തിയുള്ള സ്നേഹത്തെ സൂചിപ്പിക്കുന്നു. ഇന്നത്തെ വാലന്റെൻസ് ഡേ ആഘോഷങ്ങൾ കൂടുതലായി ഇറോസിൽ അധിഷ്ഠിതമാണ് എന്നാൽ ക്രിസ്തീയ വീക്ഷണത്തിൽ സ്നേഹത്തിന്റെ പരമാവധി രൂപം അഗാപെ ആണ് അതിനാൽ വിശ്വാസി സ്നേഹത്തെ വികാരപരമായ ആകർഷണത്തിൽ ഒതുക്കാതെ ദൈവകേന്ദ്രീക്രിതമായ ഉത്തരവാതിത്വമായി കാണണം

ഇന്നത്തെ യുവജനങ്ങൾ സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനത്തിൽ വേഗത്തിൽ രൂപംകൊള്ളുന്ന സംസ്കാരത്തിന്റെ നടുവിലാണ് ജീവിക്കുന്നത് സ്നേഹത്തിന്റെ പേരില് അനവധി തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു. പലപ്പോഴും ബന്ധങ്ങൾ വികാരപ്രേ രിതവും താല്കാലിക സുഖങ്ങൾക്കായും മാത്രമായി തീരുന്നു. ഒരു വിശ്വാസിയുടെ സ്നേഹം എന്നത് ആദ്യം ദൈവത്തോടുള്ള വിശ്വാസബന്ധമാണ് ക്രിസ്തു ആദ്യസ്നേഹം ആയിരിക്കേണം വിവാഹ കേന്ദ്രീകൃതവും വിശുദ്ധിയോട് ചേർന്നതുമായ ബന്ധങ്ങൾ ആണ് ബൈബിൾ മാതൃക

വാലന്റെൻസ് ദിനം വിശ്വാസികൾക്കു അനുകരണത്തിന്റെ ദിനം ആകരുത്, മറിച്ച് ആത്മപരിശോധനയുടെ ദിവസം ആകണം ലോകം സ്നേഹത്തെ ഒരു ആഘോഷമായി കാണുമ്പോൾ സഭ അതിനെ ഒരു വിളി ആയി കാണണം നിസ്വാർത്ത സ്നേഹത്തിൽ വളരാനുള്ള വിളി. സ്നേഹം ഒരു ദിവസത്തിലെ പ്രകടനം ആകരുത് മറിച്ച് അത് ജീവിതകാലംമുഴുവൻ ഉള്ള സമർപ്പണം ആകണം. പൂക്കളും സമ്മാനവും ഒരു സമയം കഴിയുമ്പോൾ മാഞ്ഞുപോകും എന്നാൽ ക്രിസ്തു സ്നേഹം ശാശ്വതമാണ് നമ്മുടെ യുവതയുടെ ഹൃദയം ലോകത്തിനാൽ നിയന്ത്രിക്കപ്പെടരുത് മറിച്ച് ക്രൂശിൽ വെളിപ്പെട്ടത്തിന്റെ മാതൃക ആകണം

വാലന്റെൻസ് ഡേയെ കുറിച്ചുള്ള നിലപാട് വ്യക്തിപരം ആയിരിക്കും എങ്കിലും ഒരു വിശ്വാസിയുടെ മുൻഗണന ദൈവവചനത്തോടുള്ള വിശ്വസ്തതയായിരിക്കണം ക്രിസ്തുവിന്റെ നിസ്വാർത്ത സ്നേഹം നമ്മുടെ ജീവിതത്തിൽ പ്രതിഫലിക്കുമ്പോൾ മാത്രമേ സ്നേഹത്തിന്റെ യഥാർഥ അർഥം ലോകം കാണുകയുള്ളൂ

പൂക്കൾ വാടും; ക്രൂശിലെ സ്നേഹം വാടുകയില്ല

 

എസ്. കെ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.