ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയന്റെ ഏകദിന “ഗോസ്പൽ ഫെസ്റ്റ്” ഫെബ്രുവരി 28ന്

KE News Desk | Doha

ദോഹ: ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയന്റെ ആഭിമുഖ്യത്തിൽ ഏകദിന ഗോസ്പൽ ഫെസ്റ്റ് ഫെബ്രുവരി 28ന് വൈകിട്ട് 7.00 മുതൽ 9.30 വരെ ഐഡിസിസി കോംപ്ലക്സിലെ ചർച്ച് ഓഫ് ഗോഡ് ഇൻ ഖത്തർ ദൈവസഭയിൽ നടത്തപ്പെടും.
“ക്രിസ്തുവിൽ ഒന്നായി മുന്നേറുക” എന്ന സന്ദേശത്തെ ആസ്പദമാക്കി ഖത്തറിലെ ചർച്ച് ഓഫ് ഗോഡ് സഭകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഈ ആത്മീയ സംഗമത്തിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ദൈവവചനത്തിൽ നിന്ന് ശുശ്രൂഷ നിർവഹിക്കും. ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയൻ ഓവർസിയർ പാസ്റ്റർ സാം ടി ജോർജ് യോഗത്തിന് നേതൃത്വം നൽകും. റീജിയൻ ക്വയർ ആത്മീയ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ഖത്തർ റീജിയനിലെ വിവിധ സഭകളിലെ ശുശ്രൂഷകർ, കുടുംബങ്ങൾ, വിശ്വാസികൾ എന്നിവർ പ്രാർത്ഥനാപൂർവ്വം പങ്കെടുക്കുന്ന ഗോസ്പൽ ഫെസ്റ്റിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading