ലെസ്റ്റർ (യുകെ) ഐ.പി.സി ബെർഷേബ ലെസ്റ്റർ: വാർഷിക പൊതുയോഗം നടത്തപെട്ടു

ദൈവകൃപയാൽ ഒരു വർഷം പിന്നിട്ട ഐ.പി.സി ബെർഷേബ ലെസ്റ്റർ (IPC Beersheba Leicester) സഭയുടെ പ്രഥമ വാർഷികം 2026 ഫെബ്രുവരി 21-ാം തീയതി ശനിയാഴ്ച നടത്തപ്പെട്ടു.

ഐ.പി.സി യുകെ & അയർലണ്ട് റീജിയൻ പരിധിയിലുള്ള ഈ സഭയുടെ കഴിഞ്ഞ ഒരു വർഷത്തെ അനുഗ്രഹീതമായ പ്രവർത്തനങ്ങൾക്ക് ദൈവത്തിന് നന്ദി അർപ്പിക്കുവാൻ ഈ സംഗമം വേദിയായി

അദ്ധ്യക്ഷനായി ഇവാ. സ്റ്റാൻലി ചാക്കോയും മുഖ്യ പ്രഭാഷകൻ പാസ്റ്റർ ഡിഗൂൾ ലൂയിസും (റീജിയൻ സെക്രട്ടറി, ഐ.പി.സി യുകെ & അയർലണ്ട്) പങ്കെടുത്തു. അപ്പോസ്തലനായ പൗലൊസ് എഫെസ്യർക്ക് എഴുതിയ ലേഖനം 1:15 മുതലുള്ള വാക്യങ്ങളെ ആസ്പദമാക്കി ദൈവദാസൻ ഡിഗൂൾ ലൂയിസ് തിരുവചനം പ്രകോക്ഷിച്ചു. വിശ്വാസികൾ നിത്യേനയുള്ള പ്രാർത്ഥനയിൽ വരുത്തണ്ടിയ മാറ്റങ്ങളെ കുറിച്ചും എന്തിനൊക്കെ വേണ്ടിയാണ് പ്രാർത്ഥിക്കേണ്ടതെന്നും അദ്ദേഹം വചനത്തിൽ കൂടി സംസാരിച്ചു. ബെർഷേബ ലെസ്റ്റർ ക്വയർ ബ്ര. ജെയിംസ് പനച്ചയിൽ ആൻഡ് ഗ്രൂപ്പ്‌ ആരാധനയ്ക്ക് നേതൃത്വം നൽകി. ബ്ര. ബിജു പോൾ സ്വാഗത പ്രസംഗവും

പുത്രികാ സംഘടനകളുടെ ഭാരവാഹികളായ സൺ‌ഡേസ്കൂൾ ഹെഡ് മിസ്റ്ററസ് ഷിജി ജെയിംസ്, Pypa സെക്രട്ടറി ജോയൽ സി ടൈറ്റസ്, സോദരീ സമാജം സെക്രട്ടറി മിനി ടൈറ്റസ്, ഇവാഞ്ചലിസം സെക്രട്ടറി രഞ്ജിത് രാജു എന്നിവർ ആശംസകളും ബ്രദർ ടൈറ്റസ് ചാങ്ങയിൽ നന്ദിയും അറിയിയിക്കുകയും ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading