യു.പി.എഫ് – യു.എ.ഇയ്ക്ക് പുതിയ നേതൃത്വം
ഷാർജ: യുഎഇയിലെ പെന്തക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയായ യു.പി.എഫ്, സഭകളുടെ ആത്മീയ വളർച്ചക്കും ഐക്യത്തിനും നവീകരണത്തിനുമായി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടനയുടെ 2026-ലെ പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതി ചുമതലയേറ്റു. ഷാർജ വർഷിപ്പ് സെൻററിൽ നടന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രസിഡൻ്റായി പാസ്റ്റർ സഖറിയ ഏബ്രഹാം തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി പാസ്റ്റർ ജോർജുകുട്ടി കെ.വി.യും സെക്രട്ടറിയായി ബ്രദർ ഫിന്നി രാജുവും സ്ഥാനമേറ്റു. ജോയിന്റ് സെക്രട്ടറിയായി തോമസ് മാത്യുവിനെയും ട്രഷററായി വിൽസൺ ബേബിയെയും ജോയിന്റ് ട്രഷററായി ഫെബിൻ ജീസസിനെയും തെരഞ്ഞെടുത്തു.
ജനറൽ കോർഡിനേറ്ററായി സന്തോഷ് ഈപ്പൻ നിയമിതനായി. ക്യാമ്പ് കോർഡിനേറ്റർമാരായി പാസ്റ്റർമാരായ സാം അടൂർ, റെജി വർക്കി, ഡാനി മാത്യു എന്നിവർ നിയമിക്കപ്പെട്ടു. മീഡിയ കോർഡിനേറ്ററായി വിനോദ് ഏബ്രഹാം തെരഞ്ഞെടുക്കപ്പെട്ടു.
ഓഡിറ്റർമാരായി ജയ്സൻ ജോസഫ്, ജെയിംസ് ജോർജ് എന്നിവർ ചുമതലയേറ്റു.
രക്ഷാധികാരികളുടെ സ്ഥിര പദവികളിൽ പാസ്റ്റർ കെ.ഒ. മാത്യു, പാസ്റ്റർ വിൽസൺ ജോസഫ്, പാസ്റ്റർ ജേക്കബ് വർഗീസ് എന്നിവർ തുടരും.

- Advertisement -



Comments are closed, but trackbacks and pingbacks are open.