റ്റി.പി.എം കോഴിക്കോട് സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ

കോഴിക്കോട്: ദി പെന്തെക്കൊസ്ത് മിഷൻ കോഴിക്കോട് സെന്റർ വാർഷിക കൺവൻഷൻ ഫെബ്രുവരി 19 വ്യാഴം മുതൽ 22 ഞായർ വരെ കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ നടക്കും. വ്യാഴാഴ്ച വൈകിട്ട് 3 ന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുന്ന സുവിശേഷ വിളംബര ജാഥ സെന്റർ ഫെയ്‌ത്ത് ഹോമിൽ നിന്നും കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ സമാപിക്കുന്നതോടെ സെന്റർ കൺവൻഷന് തുടക്കമാകും.

ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിങ്ങും നടക്കും. ഞായറാഴ്ച രാവിലെ 9 ന് കോഴിക്കോട് സെന്ററിലെ കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെയും തമിഴ്നാട്ടിലെ ദൊവാല, കെയുന്നി കർണാടകയിലെ സിദ്ധാപൂർ തുടങ്ങിയ 30 ഓളം പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

സീനിയർ ശുശ്രൂഷകൾ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading