വാഹനാപകടത്തിൽ മാതാവും മകനും മരണമടഞ്ഞു
കോട്ടയം: പുതുപ്പള്ളി പയ്യപ്പാടി ഏബനേസ്സർ സഭാംഗവും സെക്രട്ടറിയുമായ വെന്നിമല കിഴക്കേക്കുഴിയിൽ തൈപ്പറമ്പിൽ അജീഷിന്റെ ഭാര്യ ഗീത അജീഷ് (46), മകൻ എബൽ അജീഷ് (19) എന്നിവർ ആണ് മരണപ്പെട്ടത്. ഫെബ്രുവരി ഒന്നിന് ഏറ്റുമാനൂർ പട്ടിത്താനത്തു വെച്ച് കാറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കവേ ഇന്നലെ രണ്ട് പേരും മരണത്തിന് കീഴടങ്ങി.
പയ്യപ്പാടി ഏബനേസ്സർ സഭാംഗവും സെക്രട്ടറിയുമായിരുന്ന അജേഷ്. റ്റി. മാത്യുവും കുടുംബവും ഫെബ്രുവരി 1-ാം തിയതി മകൻ ഏബേൽ. റ്റി. അജേഷിൻ്റെ പഠനത്തോടനുബന്ധിച്ച് എറണാകുളത്തുനിന്നും വീട്ടിലേയ്ക്കുള്ള മടക്കയാത്രയിൽ അവർ സഞ്ചരിച്ചിരുന്ന വാഹനം എറ്റുമാനൂരിനടുത്തുള്ള തവളക്കുഴിയിൽ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും ഗീതയുടെ ഭർത്താവ് അജേഷ്. റ്റി. മാത്യു ഒഴികെയുള്ള എല്ലാവർക്കും ഗുരുതര പരിക്കുകൾ ഏൽക്കുകയും ചെയ്തു എന്നാൽ ഏബേലിനു അടിയന്തരമായി ഒരു ഓപറേഷൻ ചെയ്യണമായിരുന്നു, എന്നാൽ ഓപ്പറേഷന് കാത്ത് നിൽക്കാതെ ഇന്ന് രാവിലെ എബൽ അജീഷ് (19) മരണപ്പെട്ടു തൊട്ട് പിന്നാലെ മാതാവ് ഗീതയും മരണത്തിന് കീഴടങ്ങി. നാടിനെ ഞെട്ടിച്ച മരണവാർത്ത അയിരുന്നു.
ഇരുവരുടെയും ഭൗതിക ശരീരങ്ങൾ ഇന്ന് (16/02/2026) 5 മണിയോടെ ഭവനത്തിൽ കൊണ്ടുവരുന്നതും ശേഷം നാളെ 17/02/2026 രാവിലെ 8.30 ന് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് 12 മണിയോടെ ഐ പി സി എബനേസർ ചർച്ച് പയ്യപ്പാടി സെമിത്തേരിയിൽ സംസ്കാരം നടക്കുന്നതുമാണ്.


- Advertisement -



Comments are closed, but trackbacks and pingbacks are open.