ലെസ്റ്റർ (യുകെ): ഐ.പി.സി ബെർഷേബ ലെസ്റ്റർ സഭയുടെ പ്രഥമ വാർഷിക പൊതുയോഗം ഫെബ്രുവരി 21ന്

ലെസ്റ്റർ: ഒരു വർഷം പിന്നിടുന്ന ഐ.പി.സി ബെർഷേബ ലെസ്റ്റർ സഭയുടെ പ്രഥമ വാർഷിക പൊതുയോഗം 2026 ഫെബ്രുവരി 21-ാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് ബ്ലാബി ബാപ്റ്റിസ്റ്റ് ചർച്ച്, നോർത്ത്‌ഫീൽഡ് റോഡ്, ബ്ലാബി, ലെസ്റ്റർ (LE8 4GU)യിൽ നടത്തപ്പെടും.

ഐ.പി.സി യുകെ & അയർലണ്ട് റീജിയണൽ പരിധിയിലുള്ള സഭയുടെ കഴിഞ്ഞ ഒരു വർഷത്തെ അനുഗ്രഹീത പ്രവർത്തനങ്ങൾക്ക് ദൈവത്തിന് നന്ദി അർപ്പിക്കുന്നതിനായാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

സഭാശുശ്രൂഷകൻ ഇവാ. സ്റ്റാൻലി ടി. ചാക്കോ യോഗത്തിന് അധ്യക്ഷത വഹിക്കും. ഐ.പി.സി യുകെ & അയർലണ്ട് റീജിയണൽ സെക്രട്ടറിയായ പാസ്റ്റർ ഡിഗൂൾ ലൂയിസ് മുഖ്യപ്രഭാഷണം നടത്തും. ബെർഷേബ ലെസ്റ്റർ ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും.

കഴിഞ്ഞ ഒരു വർഷം ദൈവം സഭയിൽ നടത്തിയ പ്രവർത്തനങ്ങളുടെ സ്മരണകളും വചനശുശ്രൂഷയും പ്രത്യേക പ്രാർത്ഥനയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

ലെസ്റ്ററിലും യുകെയിലുമുള്ള പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളെയും ഈ അനുഗ്രഹീത സമ്മേളനത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സഭാ സെക്രട്ടറി ബ്രദർ ടൈറ്റസ് ചാങ്ങയിൽ അറിയിച്ചു. ഇവാ. സ്റ്റാൻലി ചാക്കോ,, ബ്രദർ.ടൈറ്റസ് ചാങ്ങയിൽബ്രദർ. ബിജുപോൾ എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading