ഐ.പി.സി വർഷിപ്പ് സെന്റർ, ഷാർജയുടെ സിൽവർ ജൂബിലി സമ്മേളനത്തിന് അനുഗ്രഹസമാപ്തി
ഷാർജ: ഐ.പി.സി വർഷിപ്പ് സെന്റർ ഷാർജ സഭയുടെ സിൽവർ ജൂബിലി സമ്മേളനത്തിന് അനുഗ്രഹസമാപ്തി. ഫെബ്രുവരി 7 ശനിയാഴ്ച വൈകിട്ട് 6:30 മുതൽ ഷാർജ വർഷിപ്പ് സെന്റർ മെയിൽ ഹാളിൽ വെച്ച് നടത്ത സമ്മേളനത്തിന് ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡന്റും സഭയുടെ സീനിയർ പാസ്റ്ററുമായ റവ . ഡോ. വിൽസൺ ജോസഫ് അധ്യക്ഷത വഹിച്ചു.
ബഹുമാനപ്പെട്ട ഷെയ്ഖ് അഹ്‌മദ് ബിൻ സഖർ ബിൻ റാഷിദ് അൽ ഖാസിമി, ഡയറക്ടർ ജനറൽ ഓഫ് പോലീസ് പ്രെവെൻറ്റീവ് ഡിപ്പാർട്മെന്റനു വേണ്ടി മിസ്റ്റർ.മൊഹമ്മദ് അലി, ശ്രീ. സുനിൽ കുമാർ കോൺസൽ (പാസ്പോർട്ട്) കോൺസുലേറ്റ് ഓഫ് ഇന്ത്യ, ദുബായ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ, സഭ മേലധ്യക്ഷന്മാർ, വിവിധ സഭാ നേതാക്കന്മാർ, ഗവർമെന്റ് ഒഫീഷ്യൽസ്, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ, മാധ്യമപ്രവർത്തകർ എന്നിവർ ആശംസകൾ അറിയിച്ചു.
സിൽവർ ജൂബിലി സുവനീർ പ്രകാശനവും, ചാരിറ്റിയുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽദാനവും നടന്നു. ജേർണി ഓഫ് ഫെയ്ത് ( വിശ്വാസയാത്ര) എന്നതാണ് സിൽവർ ജൂബിലി തീം.
സ്റ്റീഫൻ ദേവസ്യയും സോളിഡ് ബാൻഡും ചേർന്ന് അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റിൽ
യുഎഇയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് അനേകർ ഈ സമ്മേളനത്തിൽ പങ്കെടുത്തു.
സിൽവർ ജൂബിലിയോട് അനുബന്ധിച്ചു ക്രൈസ്തവ എഴുത്തുപുര പുറത്തിറങ്ങിയ സിൽവർ ജൂബിലി സ്പെഷ്യൽ സപ്ലിമെന്റ് റെവ.ഡോ. കെ. ഒ. മാത്യു, റെവ. ഡോ. വിൽസൺ ജോസഫിനു നൽകി പ്രകാശനം ചെയ്തു. 25 വർഷങ്ങൾ ദൈവ സഭയെ മുന്നിൽ നിന്നു നയിച്ച ഐ. പി. സി വർഷിപ്പ് സെന്റർ സീനിയർ പാസ്റ്റർ. വിൽസൺ ജോസഫ്ന് , യൂ. എ. ഇ ചാപ്റ്റർ സെക്രട്ടറി : ബ്രദർ: ജിൻസ് ജോയ് മൊമെന്റോ നൽകി ആദരിച്ചു. ബ്രദർ ജോൺസൺ വെട്ടിക്കാട്ടിൽ ആശംസകൾ അറിയിച്ചു. ചാപ്റ്ററിനെ പ്രേതിനിതികരിച്ചു മീഡിയ വൈസ് പ്രസിഡന്റ്: ജോമോൻ പാറക്കാട്ട്, അപ്പർ റൂം ജോയിന്റ് കോർഡിനേറ്റർ: ബിനുമോൻ കെ. ജി, ഗോഡ്ലി ജോർജ്, ജോമോൻ. എം, ബൈജു സെക്കറിയ എന്നിവർ പങ്കെടുത്തു.
സിൽവർ ജൂബിലി സമ്മേളനത്തിന് സഭയുടെ സീനിയർ പാസ്റ്ററോടൊപ്പം അസോസിയേറ്റ് പാസ്റ്റർ റവ. റോയി ജോർജ്, സെക്രട്ടറി പി.വി. രാജു, പബ്ലിസിറ്റി കൺവീനർ ജോൺ വിനോദ് സാം, സഭ കൗൺസിൽ അംഗങ്ങൾ എന്നിവർ വിപുലമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്

- Advertisement -



Comments are closed, but trackbacks and pingbacks are open.