യു.പി.എഫ് യുഎഇ പുത്തൻ നേതൃനിര-2026

യു.പി.എഫ് യുഎഇ-യുടെ നാൽപത്തി നാലാമത് തിരഞ്ഞെടുപ്പിലൂടെ ഈ പ്രവർത്തന വർഷത്തെ (2026) ഭാരവാഹികൾ കർമ്മസ്ഥാനികളായി. പ്രസിഡന്റ്‌ പദവിയിലേക്ക് പാസ്റ്റർ സക്കറിയ എബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി പാസ്റ്റർ ജോർജുകുട്ടി കെ. വി സ്ഥാനമേറ്റപ്പോൾ സെക്രട്ടറിയായി ബ്രദർ ഫിന്നി രാജു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബ്രദർ തോമസ് മാത്യു ട്രഷർ പദവിയിൽ ബ്രദർ വിൽസൺ ബേബി ജോയിൻ ട്രഷർ ചുമതലയിലേക്ക് ബ്രദർ ഫെബിൻ ജീസസ് തിരഞ്ഞെടുക്കപ്പെട്ടു.

ജനറൽ കോഡിനേറ്ററായി ബ്രദർ സന്തോഷ് ഈപ്പൻ നിയമിക്കപ്പെട്ടപ്പോൾ ക്യാമ്പ് കോർഡിനേറ്റർമാരായി പാസ്റ്റർ സാം അടൂർ, പാസ്റ്റർ റെജി വർക്കി, പാസ്റ്റർ ഡാനി മാത്യു എന്നിവർ നിയമിതരായി. മീഡിയ കോർഡിനേറ്റർ പദവിക്ക് ബ്രദർ വിനോദ് എബ്രഹാം അർഹനായി. ഓഡിറ്റർ പദവികളിലേക്ക് ബ്രദർ ജെയ്സൺ.ജോസഫ്, ബ്രദർ ജെയിംസ് ജോർജ് എന്നിവരെ തിരഞ്ഞെടുത്തു.

രക്ഷാധികാരികളുടെ സ്ഥായിപദവികളിൽ ഡോക്ടർ കെ ഓ മാത്യു, ഡോക്ടർ വിൽസൺ ജോസഫ്, പാസ്റ്റർ ജേക്കബ് വർഗീസ് എന്നിവർ തുടരും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading