റ്റി.പി.എം ദുബായ് സെന്റർ പാസ്റ്റർ പോൾ രാജ് സെബാസ്റ്റ്യന്റെ (67) സംസ്കാരം ഫെബ്രു.9 ന് ചെന്നൈയിൽ

ദുബായ്: ദി പെന്തെക്കൊസ്ത് മിഷൻ (ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച്) ദുബായ് സെൻ്റർ പാസ്റ്റർ പാസ്റ്റർ പോൾ രാജ് സെബാസ്റ്റ്യൻ (67) കർതൃ സന്നിധിയിൽ.

പൊതുദർശനവും ശുശ്രൂഷയും

ഫെബ്രുവരി 7 ശനിയാഴ്ച ഉച്ചയ്ക്ക് 12:30 മുതൽ 2 വരെ ദുബായ് അൽ-മുഹൈസ്‌ന മെഡിക്കൽ ഫിറ്റ്‌നസ് എംബാമിംഗ് സെന്ററിൽ (സോനാപൂർ) സൗകര്യം ഒരുക്കിയിട്ടുണ്ട്.

സംസ്കാരം ഫെബ്രുവരി 9 തിങ്കൾ രാവിലെ 10ന് ചെന്നൈ ഇരുമ്പുലിയൂർ റ്റി.പി.എം സഭാആസ്ഥാനത്തെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.

കഴിഞ്ഞ നാല് പതിറ്റാണ്ടിനടുത്ത് (38 വർഷം) ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ സെൻ്ററുകളിലും സൗദി അറേബ്യയിലും സഭയുടെ ശുശ്രൂഷകനായിരുന്നു. തമിഴ്നാട് തഞ്ചാവൂർ സ്വദേശിയാണ്.

വാർത്ത: ബെൻഹർ ജോൺ ദുബായ്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.