NACOG 2026 ലേഡീസ് ഓൺലൈൻ മീറ്റിംഗ് ഫെബ്രുവരി 14ന്

നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് (North American Church of God) 2026 സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന NACOG 2026 ലേഡീസ് ഓൺലൈൻ മീറ്റിംഗ് ഫെബ്രുവരി 14-ന് (വെള്ളിയാഴ്ച) നടക്കും. രാവിലെ 9.00ന് (CST)യും 10.00ന് (EST)യും ആരംഭിക്കുന്ന ഈ ഓൺലൈൻ സംഗമം സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് നടത്തപ്പെടുന്നത്.

സഹോദരി മേഴ്സി ജോർജ് അധ്യക്ഷയാകുന്ന മീറ്റിംഗിൽ മലയാളം സന്ദേശം സഹോദരി അനു അലക്സ് നൽകും. ഇംഗ്ലീഷ് സന്ദേശം സഹോദരി ഷാലിനി ഷിജുവാണ് പ്രസംഗിക്കുന്നത്. ആരാധനാ ശുശ്രൂഷയ്ക്ക് Denver Salem Church of God നേതൃത്വം നൽകും.

സഹോദരിമാരെ ആത്മീയമായി ഒരുമിപ്പിക്കുന്നതും പ്രാർത്ഥനയിലൂടെയും ദൈവവചനത്തിലൂടെയും ഉത്സാഹപ്പെടുത്തുന്നതുമാണ് ഈ ഓൺലൈൻ മീറ്റിംഗിന്റെ ലക്ഷ്യം. എല്ലാ ലേഡീസ് അംഗങ്ങളെയും പങ്കെടുക്കാൻ സംഘാടകർ സ്നേഹപൂർവ്വം ക്ഷണിച്ചു.

Zoom മീറ്റിംഗ് ഐഡി: 324 871 2220

പാസ്‌കോഡ്: 2026

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.