നെടുമ്പാശ്ശേരിയിൽ നിന്നും മടങ്ങിയ കാർ അപകടത്തിൽ പെട്ട് വെണ്മണി കോട്ടൂർ വീട്ടിൽ ജയിംസ് ജോർജ് (48) മരിച്ചു

കോട്ടയം: നെടുമ്പാശ്ശേരി എയർ പോർട്ടിൽ നിന്നും ഭവനത്തിലേക്ക് മടങ്ങിയ കാർ ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ചെങ്ങന്നൂർ വെണ്മണി കോട്ടൂർ വീട്ടിൽ ജെയിംസ് ജോർജ് (48) മരിച്ചു. ഷാർജയിൽ നിന്നും നാട്ടിലെത്തിയതായിരുന്നു ജെയിംസ് ജോർജ്.

കുറവിലങ്ങാട് മോനിപ്പള്ളി ചീങ്കല്ലേൽ മുണ്ടിയാനിപ്പുറം വളവിൽ വെച്ചാണ് അപകടം ഉണ്ടായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വരുന്നതിനിടെയാണ് കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചത്.

അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന ഐ.പി.സി മണ്ണൂർ സെൻ്റർ എബനേസർ മുതലാറ്റ് സഭ ശുശ്രൂഷകൻ പാസ്റ്റർ ജോർജ് തോമസിന് ഗുരുതര പരിക്കേറ്റു. അദ്ദേഹത്തെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാസ്റ്റർ ജോർജ് തോമസിന്റെ ഭാര്യാ സഹോദരനാണ് അപകടത്തിൽ മരണമടഞ്ഞ ബ്രദർ ജെയിംസ് ജോർജ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.