ചെല്ലമ്മ ഡാനിയേൽ (99) നിത്യതയിൽ

കൊല്ലം: കൊല്ലം അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും പരേതനായ കാർത്തികപള്ളി നരിയിഞ്ചൽ കുടുംബാംഗമായ ഒ. ഡാനിയേൽ സാറിൻ്റെ സഹധർമ്മിണി റിട്ട. അധ്യാപിക ശ്രീമതി. ചെല്ലമ്മ ഡാനിയേൽ (99) നിത്യതയിൽ പ്രവേശിച്ചു. കാർത്തികപ്പള്ളി പുളിമൂട്ടിൽ കുടുംബാംഗമാണ്.

1953 മുതൽ കൊല്ലം ഏ.ജി സഭയുടെ അംഗമായി തുടർന്നു വരികയും സുവിശേഷ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തവും വഹിച്ചിരുന്നു.

സംസ്‌കാര ശുശ്രൂഷ വെള്ളിയാഴ്ച കൊല്ലം ഏജി ചർച്ചിലെ ശുശ്രൂഷയ്ക്കു ശേഷം പോളയത്തോട് സെമിത്തേരിയിൽ.

മകൾ :അന്നമ്മ മാത്യു (കൊച്ചുമോൾ) മരുമകൻ:പാസ്റ്റർ കൊച്ചുകോശി (ഏ.ജി തങ്കശ്ശേരി). കൊച്ചുമക്കൾ: ഡാനിയേൽ കോശി (കാനഡ), ഡേവിഡ് കെ. കോശി

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.