ബ്ലെസ് സംഗീത പ്രോഗ്രാം ഡിസംബർ 17-ന് ബഹ്‌റൈനിൽ

മനാമ : കാം റേഹോബോത്ത് റിവൈവൽ ചർച്ച് സംഘടിപ്പിക്കുന്ന ‘Bless Bahrain’ എന്ന സംഗീത-പ്രാർത്ഥന രാത്രി ഡിസംബർ 17-ന് വൈകുന്നേരം 7 മണിക്ക് ബഹ്‌റൈൻ കാർൾട്ടൺ ഹോട്ടൽ, അദ്ലിയ, മനാമയിൽ വെച്ച് നടക്കും.

ഈ ആത്മീയ സമ്മേളനത്തിൽ പ്രശസ്ത ശുശ്രൂഷകരായ പാസ്റ്റർ സിറിൽ നോർഹോണ, ബ്രദർ അരുവോരിവോ ഒക്പാക, ബ്രദർ ജോ അശോക് ജാക്കിം, ബ്രദർ ജോമോൻ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പരിപാടിക്ക് പാസ്റ്റർ ജോൺസൺ നേതൃത്വം നൽകും.

സംഗീതവും പ്രാർത്ഥനയും സമന്വയിപ്പിച്ചുള്ള ഈ പ്രത്യേക രാത്രി ബഹ്‌റൈനിലെ വിശ്വാസികൾക്ക് ആത്മീയ ഉണർവിനും അനുഗ്രഹത്തിനും വഴിയൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.